ദുബായ് രാജകുമാരിയെ തിരിച്ചയച്ചു

ഗോവ : പീഡനങ്ങളെ തുടര്‍ന്ന് രക്ഷപ്പെട്ട് ഗോവയിലെത്തിയ ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫയെ ഇന്ത്യന്‍ പൊലീസിന്റെ സഹായത്താല്‍ യുഎഇയില്‍ തിരിച്ചെത്തിച്ചതായി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ലത്തീഫയോടൊപ്പമുണ്ടാ യിരുന്ന ഫ്രാന്‍സ് സ്വദേശി ഹെര്‍വേ ജോബേര്‍ട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇരുവരെയും ഇന്ത്യന്‍ തീരദേശ സേന ഗോവയില്‍ വെച്ച് പിടികൂടി മാര്‍ച്ച് 4 ന് തിരിച്ചയച്ചെന്നാണ് വെളിപ്പെടുത്തല്‍. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റ മകളാണ് താനെന്നും തനിക്ക് വധഭീഷണിയുണ്ടെന്നും വ്യക്തമാക്കി 33 കാരി ഷെയ്ഖ ലത്തീഫ വീഡിയോ പുറത്തുവിട്ടിരുന്നു.

തന്റെ ജീവിത്തതിലെ അവസാന വീഡിയോ ആയിരിക്കാം എന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ഇത് തയ്യാറാക്കിയത്. ഇതിന് പിന്നാലെയാണ് ഇവരെ ഗോവയില്‍ കാണാതാകുന്നത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് 6 ഭാര്യമാരിലായുള്ള 30 മക്കളില്‍ ഒരാളാണ് താനെന്ന് യുവതി വ്യക്തമാക്കിയിരുന്നു.

യുഎഇയില്‍ മൂന്ന് വര്‍ഷമായി തന്നെ തടവിലിട്ടിരിക്കുകയായിരുന്നു. തനിക്ക് യാതൊരു സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ലെന്നും ദുബായില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് തടവിലാക്കിയതെന്നും യുവതി പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ മയക്കുമരുന്ന് കുത്തിവെയ്ക്കാറുണ്ടായിരുന്നു.

പുറത്തിറങ്ങിയപ്പോള്‍, തന്റെ ചലനങ്ങളെല്ലാം നിരീക്ഷിക്കാന്‍ ആളുകളെയും ഏര്‍പ്പാടാക്കി. ഒരിക്കലുംപാസ്പോര്‍ട്ട് കൈവശം വെയ്ക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും 33 കാരി വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരം പീഡനങ്ങളെ തുടര്‍ന്നാണ് യുഎഇയില്‍ നിന്ന് രക്ഷപ്പെട്ടത്.

അമേരിക്കന്‍ സുഹൃത്തായ ഹാര്‍വെ ജൂബര്‍ട്ടിനൊപ്പം താന്‍ ഇന്ത്യന്‍ തീരത്ത് ഒരു നൗകയിലാണെന്നും ഒരു സംഘം തോക്കുധാരികളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണെന്നും യുവതി വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ ഈ വീഡിയോ വാട്സ് ആപ്പിലൂടെ പുറത്തുവിട്ട ശേഷം യുവതിയെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ എന്തിന്റെ പേരിലാണ് പീഡനങ്ങള്‍ നേരിട്ടതെന്നോ ആരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നോ വ്യക്തമായി യുവതി വിശദീകരിച്ചിട്ടുമില്ലായിരുന്നു.

യുഎഇ പൗരന്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായ് എന്ന സംഘടനയ്ക്ക് ഫെബ്രുവരി 26 ന് മെയില്‍ അയച്ചതോടെയാണ് ലത്തീഫയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങിയത് .താന്‍ പീഡിപ്പിക്കപ്പെടുകയാണെന്നും സഹായം നല്‍കണമെന്നുമായിരുന്നു സംഘടനയോടുള്ള യുവതിയുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here