6 വര്‍ഷത്തിന് ശേഷം ഉമ്മ താഹിറിനെ കണ്ടു

ദുബായ് : ഉമ്മയുടെയും മകന്റെയും അപൂര്‍വ സമാഗമത്തിന് വേദിയായി ദുബായ് വിമാനത്താവളം. ആറുവര്‍ഷത്തിന് ശേഷം താഹിര്‍ അയൂബ് മാതാപിതാക്കളെ കണ്ടു. ഉമ്മ അവനെ കെട്ടിപ്പുണര്‍ന്ന് കരഞ്ഞു. സന്തോഷാതിരേകത്താല്‍ മുത്തം നല്‍കി. 6 വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന പാകിസ്താനി ഡ്രൈവര്‍ താഹിറിന് വേണ്ടി അധികൃതര്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തുകയായിരുന്നു.

താഹിറിന്റെ മാതാപിതാക്കള്‍ ഉംറയ്ക്ക് പോയി ദുബായ് വഴിയായിരുന്നു മടങ്ങിയത്. സാധാരണ നിലയില്‍ അവര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനോ അയൂബിന് അവരെ കാണാനോ സാധിക്കുമായിരുന്നില്ല. എന്നാല്‍ അയൂബിന് 6 വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിച്ചിട്ടില്ലെന്ന് സുഹൃത്തുക്കള്‍ എമിഗ്രേഷന്‍ അധികൃതരെ ധരിപ്പിച്ചു.

മാതാപിതാക്കളെ കാണാന്‍ അവസരമൊരുക്കണമെന്ന് അവര്‍ താഹിറിന് വേണ്ടി അഭ്യര്‍ത്ഥിച്ചു. ഇതോടെ കര്‍ശന വ്യവസ്ഥകള്‍ മാറ്റിവെച്ച് എമിഗ്രേഷന്‍ അധികൃതര്‍ താഹിറും മാതാപിതാക്കളുമായുള്ള സമാഗമത്തിന് വേദിയൊരുക്കി. കഴിഞ്ഞദിവസം അര്‍ധരാത്രി 11.55 ന് പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ സ്വകാര്യ ഹാളില്‍ അവരുടെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങി.

ദുബായ് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഇബ്രാഹിം ഹമദിന്റെ നേതൃത്വത്തിലാണ് ഇതിനായി ഊര്‍ജിത നടപടികള്‍ ഉണ്ടായത്. താഹിറിനെ കണ്ടപ്പോള്‍ ഉമ്മയ്ക്ക് കരച്ചിലടക്കാനായില്ല. മകനെ ചേര്‍ത്തുപിടിച്ച് അവര്‍ മുത്തം നല്‍കി.

2012 ല്‍ തന്റെ 21 ാം വയസ്സിലാണ് പാകിസ്താനി ഡ്രൈവറായ താഹിര്‍ അയൂബ് മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് യുഎഇയിലെത്തുന്നത്. ഇവിടെയും ഡ്രൈവറായി പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ നാട്ടില്‍ പോയി മാതാപിതാക്കളെ കണ്ട് മടങ്ങാനുള്ള അത്രയും സമ്പാദ്യം തനിക്ക് സ്വരുക്കൂട്ടാനായിട്ടില്ലെന്ന് ഇയാള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ അവരുടെ ജീവിതച്ചിലവിനുള്ളത് താന്‍ ഒരുക്കി നല്‍കാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. അവിവാഹിതനാണ് താഹിര്‍ അയൂബ്. ചട്ടങ്ങളില്‍ ഇളവുവരുത്തി മാതാപിതാക്കളെ കാണാന്‍ അവസരമൊരുക്കിയ പാസ്‌പോര്‍ട്ട് വിഭാഗത്തിന് പാക് യുവാവ് നന്ദി രേഖപ്പെടുത്തി.

– في يوم السعادة ويوم الأم #إقامة_ دبي تجمع شاب بأسرته الباكستانية بعد فراق 6 سنوات، وجاء ذلك في أعقاب تواصل إدارة الشاب مع الإدارة العامة للإقامة وشؤون الأجانب بدبي على أمل مساعدته بلقاء والده ووالدته أثناء عودتهما من مطار جدة في المملكة العربية السعودية إلى كراتشي عبر مطار دبي (ترانزيت) لمدة 4 ساعات حيث كانا (العمرة) بالأراضي المقدسة ليتفاجأ بالرد خلال فترة قياسية، متمثلاً بتحديد موعد للقاء أسرته في مطار دبي في تمام الساعة 11 و55 دقيقة الموافق يوم السعادة العالمي وليلة ( يوم الأم ) حيث تم ترتيب الإجراءات اللازمة بالتعاون مع الجهات المعنية من خلال السماح للأم والأب بالانتظار في قسم جوازات مطار دبي مبنى 3 بحضور المقدم إبراهيم حمد مدير إدارة جوازات مبنى ٣. #اسعاد_الناس_غايتنا #دبي#الامارات #people_happiness_is_our_aim

A post shared by إقامة دبي (@gdrfadubai) on

LEAVE A REPLY

Please enter your comment!
Please enter your name here