ദുബായ്ക്ക് മറ്റൊരു വേള്‍ഡ് റെക്കോര്‍ഡ്

ദുബായ് :ആദ്യ ഭരണാധികാരിയും സ്ഥാപക പിതാവുമായ സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ പുതുക്കി ദുബായ് മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ ‘വ്യോമ പ്രൊജക്ഷന്‍ സക്രീന്‍’ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ദുബായ് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.

‘ഇയര്‍ ഓഫ് സയ്യീദ്’ ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ വാസ്സല്‍ അസറ്റ് മാനേജ്‌മെന്റാണ് ദുബായിയുടെ ആകാശത്ത് ഈ ദൃശ്യ വിസ്മയം ഒരുക്കിയത്.

300 അടി നീളമുള്ള ‘അകാശ പ്രൊജക്ഷന്‍ സക്രീന്‍’ സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ പുതുക്കി ദുബായിലെ മിന്നിത്തിളങ്ങുന്ന ആകാശത്തിന് നടുവിലൂടെ പറന്നുയര്‍ന്നു. സ്‌ക്രീനിന് മുന്നിലും പിന്നിലുമായി രണ്ട് ഹെലികോപ്ടറുകളും അകമ്പടി സേവിക്കുന്നുണ്ടായിരുന്നു. ഇതിലായിരുന്നു പ്രൊജക്ടര്‍ സെറ്റ് ചെയ്ത് വെച്ചിരുന്നത്.

സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പ്രവര്‍ത്തനങ്ങളെ വിവരിച്ച് കൊണ്ടുള്ള ഒരു ഡോക്യുമെന്ററിയാണ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത്. മൂന്ന് കിലോമീറ്ററോളം ഈ സ്‌ക്രീന്‍ ആകാശത്ത് കൂടി സഞ്ചരിച്ചു. സ്‌കൈഡൈവ് ദുബായില്‍ നിന്നും ആരംഭിച്ച യാത്ര സബ്ബീല്‍ പാര്‍ക്കില്‍ അവസാനിച്ചു.

ഗിന്നസ് ബുക്ക് പ്രതിനിധികളും ചടങ്ങ് കാണാന്‍ സന്നിഹിതരായിരുന്നു. പ്രവാസികളടക്കം നിരവധി പേരാണ് അകാശത്തെ ദൃശ്യ വിസ്മയം കാണുവാന്‍ നിരത്തില്‍ തടിച്ച് കൂടിയത്.

250 അടി സക്രീന്‍ പറത്തിയ ന്യൂയോര്‍ക്ക് സിറ്റിയുടെ പേരിലായിരുന്നു നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് ദുബായ് മറികടന്നത്.

UAE breaks another Guinness World Record

Watch: UAE breaks Guinness World Record for world’s largest aerial projectiongulfnews.com/1.2187357?utm_source=facebook&utm_medium=post

Gulf Newsさんの投稿 2018年3月13日(火)

LEAVE A REPLY

Please enter your comment!
Please enter your name here