ദുബായ് ടൂറിസം പ്രമോഷന്റെ ഇത്തവണത്തെ വീഡിയോകളിലും നായകന്‍ ഷാരൂഖ് തന്നെ ; വീഡിയോ വൈറല്‍

ദുബായ് : ടുറിസം പ്രമോഷന്റെ ഭാഗമായി ഇത്തവണ പുറത്തിറക്കിയ വീഡോയകളിലും നായകന്‍ ഷാരൂഖ് ഖാന്‍ തന്നെ. കഴിഞ്ഞ തവണ ഷാരൂഖ് നായകാനായി ദുബായ് ടൂറിസം കോര്‍പ്പറേഷന് വേണ്ടി ചെയ്ത ‘ബി മൈ ഗസ്റ്റ്’ എന്ന പ്രമോഷന്‍ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വന്‍ ഹിറ്റായിരുന്നു. ഇതിനോടകം നിരവധി പേരാണ് ഈ വീഡിയോ കണ്ടത്.

ഇതിന് ചുവട് പിടിച്ചാണ് ഈ വര്‍ഷവും വീഡിയോകള്‍ പുറത്തിറക്കിയിരിക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ കബീര്‍ ഖാനോടൊപ്പം ചേര്‍ന്നാണ് ഇത്തവണ വീഡിയോ പുറത്തിറക്കിയിട്ടുള്ളത്. നാല് വീഡിയോകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്.ഭാര്യയോടൊപ്പം ഹണിമൂണ്‍ ആഘോഷത്തിനായി ദുബായിലേക്ക് വരുന്ന ഭൂപി എന്ന ചെറുപ്പക്കാരന് ഷാരൂഖ് നല്‍കുന്ന സര്‍പ്രൈസുകളും അവസാനം യുവാവ് തന്റെ ഭാര്യയെ പ്രപ്രോസ് ചെയ്യുന്നതുമാണ് ഒന്നാമത്തെ വീഡിയോയില്‍.

Shah Rukh Khan returns to promote Dubai

He's back! Here's Shah Rukh Khan's latest film for Dubai Tourism's #BeMyGuest campaign.

Gulf News tabloidさんの投稿 2018年1月13日(土)

ലണ്ടനില്‍ നിന്നും ഫുട്‌ബോള്‍ മത്സരത്തിനായി ദുബായിലേക്കെത്തുന്ന അര്‍ജ്ജുന്‍ എന്ന കൊച്ചു കൂട്ടിക്ക് ഷാരൂഖ് വഴി കാട്ടിയാവുന്നതാണ് രണ്ടാമത്തെ വീഡിയോയില്‍. ദുബായുടെ ടൂറിസം സൗന്ദര്യം മുഴുവന്‍ ഫ്രെയിമുകളില്‍ ആവാഹിക്കുന്ന തരത്തിലാണ് വീഡിയോകള്‍ ചിത്രീകരിച്ചിരിക്കുന്നത്.

Check out what King Khan is upto in #Dubai

Watch: King Khan helps out a young footballer as part of #BeMyGuest in #Dubaihttp://gulfnews.com/1.2156066Video courtesy Dubai Tourism

Gulf Newsさんの投稿 2018年1月13日(土)

ലഗോലാന്റെ ദുബായ്, ബോളിവുഡ് പാര്‍ക്ക്‌സ്, ദുബായ് അക്വോറിയം, ദുബായ് ഫൗണ്ടേന്‍, ഡൗണ്‍ടൗണ്‍ ദുബായിലെ കൊട്ടാരം, ഹട്ടാ മേഖലയിലെ മലനിരകള്‍ എന്നീ ദുബായിലെ പ്രമുഖ ടൂറിസ്റ്റ് സ്‌പോട്ടുകളെല്ലാം ഫ്രെയിമുകളില്‍ കൊണ്ടു വരാന്‍ കബീര്‍ ഖാന്‍-ഷാരൂഖ് കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here