ആരാധകന്റെ മരണത്തില്‍ വേദനിച്ച് ദുല്‍ഖറും മമ്മൂട്ടിയും

കണ്ണൂര്‍: ആരാധകന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ഹര്‍ഷാദ് പികെ എന്ന ആരാധകനാണ് ബൈക്ക് ആക്‌സിഡന്റിനെ തുടര്‍ന്ന് മരിച്ചത്.

മട്ടന്നൂരില്‍ ഉണ്ടായ ബൈക്കപകടത്തില്‍ ഹര്‍ഷാദ് മരിച്ചത്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരും തങ്ങളുടെ ദുഖം പങ്കുവെച്ചിരിക്കുന്നത്. ‘ഹര്‍ഷാദിന്റെ മരണവാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് മമ്മൂട്ടി’ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം ‘സന്തോഷവാനും സ്‌നേഹസമ്പന്നനുമായ ചെറുപ്പക്കാരനായിരുന്നു ഹര്‍ഷാദെന്നും, അവന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് താന്‍ കേട്ടതെന്നും ദുല്‍ഖര്‍ സന്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നവമാധ്യമങ്ങളിലൂടെ ഹര്‍ഷാദ് തനിക്ക് നല്‍കിയ പിന്തുണ വിലപ്പെട്ടതായിരുന്നുവെന്നും, ഹര്‍ഷാദിന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും’ ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് കണ്ണൂര്‍ ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു ഹര്‍ഷാദ്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെയും തലശ്ശേരിയില്‍ നിന്നുള്ള പ്രതിനിധി ആയിരുന്നു ഹര്‍ഷാദ്.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ഐഡി കാര്‍ഡില്‍ നിന്നാണ് അപകടത്തില്‍പ്പെട്ട ഹര്‍ഷാദിനെ തിരിച്ചറിഞ്ഞത്. എസ്എഫ്‌ഐ തലശ്ശേരി ഏരിയാ വൈസ് പ്രസിഡന്റ് കൂടിയാണ് മരിച്ച ഹര്‍ഷാദ്.

ഹര്‍ഷാദിന് ഒപ്പമുണ്ടായിരുന്ന തലശ്ശേരിയിലെ കെ.പി.സലീമിന്റെ മകന്‍ മുഹമ്മദ് സഫ്‌വാനും അപകടത്തില്‍ മരണപ്പെട്ടിരുന്നു. തലശ്ശേരിയില്‍ റെഡിമെയ്ഡ് ഷോപ്പിലെ സെയില്‍സ്മാനാണു മുഹമ്മദ് സഫ്‌വാന്‍.

Shocked to hear about the sad demise of this young boy Harshad. My heartfelt condolences

Mammoottyさんの投稿 2018年2月4日(日)

Extremely saddened to hear of the passing of Harshad PK. I've always seen the love and online posts and support extended. 😞😞 My condolences to his family. Harshad seemed a lovely and happy young boy.

Dulquer Salmaanさんの投稿 2018年2月4日(日)

LEAVE A REPLY

Please enter your comment!
Please enter your name here