മകളെയുമെടുത്ത് ചുവടുവെച്ച് ദുല്‍ഖര്‍

കൊച്ചി: ജനിക്കുമ്പോള്‍ മുതല്‍ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കളും. ഇത്തരത്തില്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്ത ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ് മറിയം അമീറ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്റെയും അമാലിന്റെയും സുന്ദരി മാലാഖ.

അമ്മ മഴവില്‍ ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ എത്തിയ മറിയത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മകളെയുമെടുത്തുകൊണ്ട് പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന ദുല്‍ഖറിന്റെ വിഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മേയ് ആറിനാണ് ദുല്‍ഖര്‍-അമാല്‍ ദമ്പതികള്‍ക്ക് പെണ്‍ കുഞ്ഞു പിറക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here