പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മല്‍ ചങ്കിരി കണ്ടെത്തിയത് ശ്വാസകോശത്തില്‍

കോഴിക്കോട്: നാല്‍പതുകാരിയുടെ ശ്വാസകോശത്തില്‍ നിന്നും പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മല്‍ ചങ്കിരി പുറത്തെടുത്തു. ശസ്ത്രക്രിയ കൂടാതെയാണ് ഇത് പുറത്തെടുത്തത്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയോടുള്ള പേടിയുള്ള രോഗിയെ സഹായിക്കാനെത്തിയത്.പത്ത് വര്‍ഷമായി നിരന്തരമായി ചുമ മൂലം കഷ്ടപ്പെടുകയായിരുന്നു സ്ത്രീ. തുടര്‍ച്ചയായി ശ്വാസനാളിക്ക് ഇന്‍ഫെക്ഷനും ഉണ്ടായി. വിവിധ ചികിത്സകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് വര്‍ഷം മുമ്പെടുത്ത സിടി സ്‌കാനില്‍ ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തി. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ശസ്ത്രക്രിയയോടുള്ള പേടി കാരണം ഇവര്‍ തുടര്‍ ചികിത്സ നടത്തിയില്ല. പിന്നീട് ചുമയ്ക്കുമ്പോള്‍ രക്തം വരാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് വിദഗ്ധ ചികിത്സക്കായി ഇവര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിയത്.ഡോ. എം.പി. അനൂപിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം രോഗിയുടെ ശ്വാസകോശത്തില്‍ തറഞ്ഞിരിക്കുന്ന വസ്തു ബ്രോങ്കോ സ്‌കോപിയിലൂടെ പുറത്തെടുത്തു. പുറത്തെടുത്ത വസ്തു കണ്ടപ്പോഴാണ് പത്ത് വര്‍ഷം മുമ്പ് കാണാതായ കമ്മലിന്റെ ചങ്കിരിയാണതെന്ന് രോഗി തിരിച്ചറിഞ്ഞത്. എന്നാല്‍ ഇതെങ്ങനെ ശ്വാസകോശത്തിലെത്തിയെന്ന് രോഗിക്ക് ഒരു ധാരണയുമില്ല. ഭക്ഷണത്തിലൂടെ വായിലെത്തി ശ്വാസകോശത്തില്‍ കടന്ന് കൂടിയതായിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here