ഭൂകമ്പത്തില്‍ വിറച്ച് ഡല്‍ഹിയും കാശ്മീരും

ഡല്‍ഹി : ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദ്കുഷ് മേഖലയാണ് ഭൂചലനം ശക്തമായി അനുഭവപ്പെട്ടത്.

അഫ്ഗാനിസ്ഥാനിലെ ദക്ഷിണ ജാര്‍മ് മേഖലയില്‍ നിന്നും 350 കിമി ഉള്ളിലായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഉസ്ബാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് ഭൂചലനം ശക്തമായി അനുഭവപ്പെട്ടത്.റിക്ചര്‍ സ്‌കെയിലില്‍ 6.1 ത്രീവ്രത രേഖപ്പെടുത്തി. ഇന്ത്യയില്‍ ജമ്മു-കാശ്മീര്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രകമ്പനങ്ങള്‍ ഉണ്ടായി. ബുധനാഴ്ച ഉച്ച കഴിഞ്ഞ് 12.40 ഓടെയാണ് പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടത്.

പാക്കിസ്ഥാനിലെ ക്വോട്ട നഗരത്തില്‍ ഒരു പിഞ്ചു ബാലിക ഭൂചലനത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഇവിടെ ഒമ്പത് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പാക്കിസ്ഥാനിലെ പെഷവാര്‍, ഇസ്‌ലാമാബാദ്, കറാച്ചി,ലാഹോര്‍ എന്നീ മേഖലകളിലും വളരെ ശക്തമായ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയില്‍ ഇതുവരെ ഒരു തരത്തിലുള്ള നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here