വിമാനത്തില്‍ ഗെയിം കളിച്ച് പൈലറ്റുമാര്‍

ലണ്ടന്‍ :യാത്രക്കരെയും വഹിച്ച് വിമാനം 30,000 അടി ഉയരത്തില്‍ പറക്കവെ കോക്ക്പീറ്റില്‍ ഇരുന്നു ഗെയിം കളിച്ച് രസിച്ച പൈലറ്റുമാര്‍ വിവാദത്തില്‍. യുകെ എയര്‍ലൈന്‍സായ ഈസിജെറ്റിന്റെ പാരീസില്‍ നിന്നും മാഡ്രീസിലേക്കുള്ള വിമാനത്തില്‍ വെച്ചാണ് പൈലറ്റിന്റെയും സഹ പൈലറ്റിന്റെയും ഈ നിരുത്തരവാദപരമായ പെരുമാറ്റങ്ങള്‍.

കഴിഞ്ഞ ബുധനാഴ്ച നടത്തിയ സര്‍വ്വീസിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തിലുള്‍പ്പെട്ട പ്രധാന പൈലറ്റ് തന്നെയാണ് ഈ ചിത്രങ്ങള്‍ വ്യാഴാഴ്ച സമൂഹ മാധ്യമത്തിലെ തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഒരു തമാശയ്ക്ക് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പരന്നതോടെ ഈസി ജെറ്റും ജീവനക്കാരും പ്രതിസന്ധിയിലായി.

രണ്ട് പൈലറ്റുമാര്‍ക്കെതിരേയും വ്യാപക പ്രതിഷേധമാണ് സംഭവത്തില്‍ ഉയരുന്നത്. ഒരു ഫോട്ടോ മൊബൈല്‍ ആപ്പ് വഴി വിവിധ തരത്തിലുള്ള സെല്‍ഫി കോമാളി ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമായിരുന്നു ഇവര്‍ വിമാനം പറത്തുന്നതിനിടെ  മൊബൈലില്‍ പകര്‍ത്തിയത്. സംഭവത്തില്‍ ഈസി ജെറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും കമ്പനി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here