ദുബായില്‍ പീഡനക്കേസില്‍ പ്രവാസി വൃദ്ധന്‍ പിടിയില്‍

അബുദാബി :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശാരീരികമായി അതിക്രമം നടത്താന്‍ ശ്രമിച്ച കേസില്‍ വൃദ്ധനെതിരെ കോടതിയില്‍ വിചാരണ തുടരുന്നു. 69 വയസ്സുകാരനായ ഇന്ത്യന്‍ സ്വദേശിയാണ് ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നത്. എന്നാല്‍ വിചാരണ വേളയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു.

ഇക്കഴിഞ്ഞ ഏപ്രീല്‍ 22 നായിരുന്നു കേസിനാസ്പദമായ സംഭവം. പത്തു വയസ്സുകാരിയായ പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും 2 മണിയോടെ വീട്ടില്‍ തിരിച്ചെത്തി. ഈ സമയം വൃദ്ധന്‍ പരിചയം ഭാവിച്ച് കുട്ടിയുടെ അടുത്തെത്തുകയും ശാരീരികമായി അതിക്രമം നടത്തുകയും ചുംബനങ്ങള്‍ നല്‍കുകയും ചെയ്ത് കൊണ്ടിരുന്നു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ മാതാപിതാക്കള്‍ കുട്ടി വളരെ പരിഭ്രാന്തയായി കാണപ്പെട്ടത് കണ്ട് കാര്യം തിരക്കി.

അപ്പോഴാണ് പെണ്‍കുട്ടി സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. എന്നാല്‍ ഈ വൃദ്ധന്‍ ആരാണെന്ന് പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി മുറിയില്‍ വെച്ച് സിസിടിവിയില്‍ നടത്തിയ പരിശോധനയില്‍ വൃദ്ധനെ തിരിച്ചറിഞ്ഞു. ആദ്യം ഇയാള്‍ കുറ്റം നിഷേധിച്ചെങ്കിലും ദൃശ്യങ്ങളടക്കം കാണിച്ചതോടെ വൃദ്ധന് മറ്റൊരു വഴിയില്ലാതായി.

ഇരയായ പെണ്‍കുട്ടിയുടെ സഹോദരിയേയും താന്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വൃദ്ധന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ജൂണ്‍ 24 ന് കോടതി കേസില്‍ വിധി പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here