പീഡനശ്രമം ;പ്രതി പിടിയില്‍

വിയ്യൂര്‍ : മാനസിക വളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിലിരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലെ വിയ്യുരിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വീയ്യൂരില്‍ പൂക്കച്ചവടം നടത്തി വരികയായിരുന്ന തമിഴ്‌നാട് സ്വദേശി രവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കെഎസ്ഇബിയിലെ ലൈന്‍മാന്റെ തക്കസമയത്തുള്ള ഇടപെടല്‍ കൊണ്ടാണ് സംഭവം പുറത്തറിയുന്നത്. രവി ഓട്ടോറിക്ഷയ്ക്കുള്ളിലിരുന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിന് മുകളില്‍ നില്‍ക്കുകയായിരുന്ന ലൈന്‍മാന്‍ കണ്ടു.

വൈദ്യുതി തകരാറ് പരിഹരിക്കുന്നതിനിടയിലായിരുന്നു ഓട്ടോയ്ക്കുള്ളില്‍ പീഡനശ്രമം നടക്കുന്ന കാര്യം ലൈന്‍മാന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഇദ്ദേഹം പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here