ട്രക്ക് മറിഞ്ഞു; ആന ചരിഞ്ഞു

മാഡ്രിഡ്: സര്‍ക്കസ് കമ്പനിയുടെ ട്രക്ക് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് വാഹനത്തിലുണ്ടായിരുന്ന ഒരു ആന ചരിഞ്ഞു. തെക്കു കിഴക്കന്‍ സ്‌പെയിനിലാണ് സംഭവം.

രണ്ട് ആനകള്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. അഞ്ച് ആനകളുമായി പോയ സര്‍ക്കസ് കമ്പനിയുടെ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തലകീഴായി മറിയുകയായിരുന്നു.

പോസോ കാനഡയ്ക്ക് സമീപം ഹൈവേയിലാണ് സംഭവം. പരിക്കേറ്റ ആനകളെ ക്രെയിന്‍ കൊണ്ടുവന്നാണ് സ്ഥലത്ത് നിന്നും മാറ്റിയത്. പരിക്കേറ്റ ആനകള്‍ക്ക് ചികിത്സ നല്‍കി. അതേസമയം ട്രക്ക് ഡ്രൈവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here