സര്‍ക്കാര്‍ കൊട്ടാരത്തില്‍ പ്രതിഷേധസമരം നടത്തിയ പതിനൊന്ന് സൗദി രാജകുമാരന്‍മാര്‍ തടവില്‍

റിയാദ് : രാജകുടുംബാംഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച 11 രാജകുമാരന്‍മാരെ സൗദിയില്‍ തടവിലാക്കിയതായി റിപ്പോര്‍ട്ട്. റിയാദിലെ ഒരു കൊട്ടാരത്തില്‍ ഒത്തുകൂടി പ്രതിഷേധിച്ച രാജകുമാരന്‍മാര്‍ക്കെതിരെയാണ് നടപടി. സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി പുതുവര്‍ഷത്തില്‍ രാജ്യത്ത് ചില സുപ്രധാനമായ സാമ്പത്തിക പരിഷ്‌കാരങ്ങളും നടപ്പാക്കിയിരുന്നു.
സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും മൂല്യവര്‍ധിത നികുതികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിനൊപ്പം രാജകുടുംബാംഗങ്ങള്‍ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് 11 രാജകുമാരന്‍മാര്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊട്ടാരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തടവിലാക്കപ്പെട്ട ഇവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും അതിന് കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായത്. വൈകാതെ ഇവര്‍ക്കെതിരെ വിചാരണ നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം. സൗദി മാധ്യമമായ sabq.org ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

സൗദി അറേബ്യ- ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here