വീട്ടു ജോലിക്കാരിക്ക് യുവാവ് നല്‍കിയ യാത്രയയപ്പ്

യുഎഇ :ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാനൊരുങ്ങുന്ന പ്രവാസിയായ വീട്ടു ജോലിക്കാരിയെ ഒരു എമിറേറ്റ് യുവാവ് യാത്രയാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. വീട്ടു ജോലിക്കാരിയായ ശ്രീലങ്കന്‍ സ്വദേശിനിയെ യാത്രയാക്കാനായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഈ യുവാവ് അവരുടെ ഭര്‍ത്താവിന്റെ വിയോഗം മറച്ചു പിടിച്ച് കൊണ്ട് ആശ്യസിപ്പിക്കാന്‍  നടത്തുന്ന ശ്രമങ്ങളാണ് ദൃശ്യങ്ങളില്‍.

കഴിഞ്ഞ 36 വര്‍ഷമായി ഈ ശ്രീലങ്കന്‍ സ്വദേശിനി യുവാവിന്റെ കുടുംബത്തോടൊപ്പമുണ്ട്. യുവാവിനെയും ഇദ്ദേഹത്തിന്റെ സഹോദരനേയും ചെറുപ്പം തൊട്ടെ വളര്‍ത്തിയതും പരിപാലിച്ചതും ഇവരായിരുന്നു. കുട്ടിക്കാലത്ത് പലപ്പോഴും വേലക്കാരി തങ്ങള്‍ക്ക് മിഠായികളും മറ്റും വാങ്ങാന്‍ സ്വന്തം അധ്വാനിച്ച് സമ്പാദിച്ച പണം നല്‍കാറുണ്ടെന്നും യുവാവ് ഓര്‍ത്തെടുക്കുന്നു.

വീട്ടു ജോലിക്കാരിക്ക് സ്വന്തമായി മക്കളില്ല. അടുത്തിടെയാണ് ഭര്‍ത്താവ് അസുഖം വന്ന് കിടപ്പിലാണെന്ന് വാര്‍ത്ത വരുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് ഇവരോട് തുറന്ന് പറയാന്‍ യുവാവിന് സാധിക്കുമായിരുന്നില്ല.

അതു കൊണ്ട് തന്നെ ഭര്‍ത്താവിന് അസുഖം കലശലാണെന്ന് മാത്രമാണ് ഇവരോട് പറഞ്ഞത്. പെട്ടെന്ന് തന്നെ എമിറേറ്റ് കുടുംബം ഇവര്‍ക്കുള്ള ടിക്കറ്റ് ഏര്‍പ്പാടാക്കി നല്‍കി നാട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചു. വിമാനത്താവളത്തില്‍ വെച്ചും ഈ സ്ത്രീ യുവാവിനോട് ഭര്‍ത്താവിന് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ചോദിക്കുമ്പോഴും എല്ലാം ദൈവത്തിന്റെ തീരുമാനം പോലെ എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

നാട്ടില്‍ എത്തി കുടുംബാംഗങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുകയാണെങ്കില്‍ ധൈര്യപൂര്‍വം ഇങ്ങോട്ടേക്ക് തിരിച്ച് വരണമെന്നും യുവാവ് പറയുന്നുണ്ട്. ഒരു വീട്ടു ജോലി
ക്കാരിയായല്ല വീട്ടിലെ അംഗമായി കണ്ടാണ് താന്‍ ക്ഷണിച്ചതെന്നും യുവാവ് പറയുന്നു. ഇതുവരെ നിരവധി പേരാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.

. في مشهد إنساني مؤثر .. ودع مواطن إماراتي عاملة منزلية إلى موطنها #سيريلانكا، وفي قلبه حُرقة وغصة لاسيما أنها ستذهب لتلقي نظرة الوداع على زوجها الذي فارق الحياة، دون أن تدري بذلك. . المواطن -الذي فضل عدم ذكر اسمه- يروي لشبكة #رؤية_الإمارات الإعلامية تفاصيل الواقعة، حيث تلقى خبر وفاة زوج "سالي"، لكنه آثر إخبارها أنه في وعكةٍ صحية. . وقد أظهر مقطع الفيديو العاملة وهي تلح بالسؤال عن حال زوجها، فيما يقبل المواطن رأسها ويديها، ويخبرها أن إرادة الله هي التي ستكون. . وأفاد المواطن أن سالي التي لم ترزق بأبناء، عاملته وإخوته كأبناء لها على مدار 36 عاماً، فكانت تعطيهم النقود في صغرهم سراً لترسم ابتسامتهم، وكان لها الفضل في تحفيظه آية الكرسي منذ نعومة أظفاره، كما كانت أختاً لوالدته، وقدوةً للجميع في الأخلاق والعطاء. . ويعزم المواطن الشهم دعوة سالي للعيش مع الأسرة كفرد من أفرادها وليس بغرض العمل، لاسيما أنها فقدت والدتها منذ أربعة أشهر، مؤكداً أن ذلك من شيم الإماراتيين ومن باب رد الجميل لمن كانت نبعاً من الحنان والمحبة. . #رؤية_الإمارات #عين_في_كل_مكان . تحرير: #براء_الحريري

A post shared by رؤية الإمارات Emirates Vision (@evisionmn) on

LEAVE A REPLY

Please enter your comment!
Please enter your name here