എമിറേറ്റ്‌സ് യുവാവിന്റെ വിവാഹഭ്യര്‍ത്ഥന

ദുബായ് : എമിറേറ്റ്‌സ് യുവാവ് തന്റെ പ്രണയിനിയെ വിവാഹ ജീവിതത്തിലേക്ക് ക്ഷണിക്കാനായി കണ്ടെത്തിയ വഴി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. എമിറേറ്റ്‌സിലെ പ്രമുഖ നടനും അവതാരകനുമായ അഹമ്മദ് ഖമിസാണ് പ്രണയിനിയെ ജീവിതത്തിലേക്ക് ക്ഷണിക്കാനായി ഒരു കിടിലന്‍ മാര്‍ഗ്ഗം തിരഞ്ഞെടുത്തത്.

ഒരു പരിപാടിയുടെ അവതരണത്തിനിടെ വേദിയില്‍ വെച്ച്, നിറഞ്ഞ സദസ്സിന് മുന്നില്‍ വെച്ചാണ് അഹമ്മദ് തന്റെ പ്രണയിനിയായ മാഷേല്‍ അല്‍ ഷേഹിയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. പരിപാടിയില്‍ അവതാരകയായി മാഷേലും ഈ സമയം വേദിയിലുണ്ടായിരുന്നു.

ഇതാണ് പറ്റിയ അവസരം എന്ന് മനസ്സില്‍ കരുതിയ അഹമ്മദ് ഖമീസ് തന്റെ ആഗ്രഹം  യുവതിയോട് തുറന്ന് പറഞ്ഞു. പൂക്കള്‍ നിറഞ്ഞ ഒരു ബൊക്കയും പിന്നാലെ ഒരു വിവാഹ മോതിരവും നല്‍കിയാണ് യുവാവ് തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. വളരെ പരിഭ്രാന്തനായാണ് അഹമ്മദ് ആദ്യം പറഞ്ഞു തുടങ്ങിയതെങ്കിലും പിന്നീട് മാഷേലിന്റെ മുഖത്ത് പുഞ്ചിരി വിടരുന്നത് കണ്ടപ്പോള്‍ യുവാവിന് ആശ്വാസമായി.

താന്‍ നേരത്തെ തന്നെ മാഷേലിന്റെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നതായും അവരാണ് യുവതിയെ ഇത്തരത്തില്‍ സര്‍പ്രൈസ് ചെയ്യണമെന്ന് പറഞ്ഞതെന്നും യുവാവ് വേദിയില്‍ വെച്ച് പറഞ്ഞു. മോതിരം സന്തോഷ പൂര്‍വം സ്വീകരിച്ച യുവതി സമ്മതം മൂളിയതോടെ സദസ്സ് ഹര്‍ഷാരവത്തോടെ കയ്യടിച്ചു.

യുവ മിഥുനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലും നിരവധി പേരാണ് ഇവര്‍ക്ക് ആശംസകളുമായി എത്തിയത്. യുവ നടന്റെ ചങ്കൂറ്റത്തെ അഭിനന്ദിച്ച് കമന്റിടുന്നവരും കുറവല്ല.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here