പ്രവാസിക്ക് അറബിയുടെ കാരുണ്യഹസ്തം

ദുബായ് : ഇന്ത്യക്കാരന്റെ മകളുടെ വിവാഹത്തിന്റെ മുഴുവന്‍ ചെലവും വഹിച്ച് അറബി. തന്റെ കമ്പനിയില്‍ 17 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന പ്രവാസിയുടെ മകളുടെ വിവാഹച്ചെലവാണ് എമിറേറ്റ് പൗരന്‍ വഹിച്ചത്. ഇത്രയും കാലയളവിലെ ആത്മാര്‍ത്ഥ സേവനത്തിനുള്ള അറബിയുടെ സ്‌നേഹ സമ്മാനമായിരുന്നു ഇത്.

എമിറേറ്റി വ്യവസായി ഹുസൈന്‍ ഇസ്സ അല്‍ ഡര്‍മാക്കിയില്‍ നിന്നാണ് ഈ കാരുണ്യഹസ്തമുണ്ടായത്. അല്‍ ഷാദ പ്രൊഡക്ട്‌സിന്റെയും, ബെന്റ് അല്‍ നൗക്കേത്ത റസ്റ്റോറന്റ് ഗ്രൂപ്പിന്റെയും ഉടമയാണ് ഡര്‍മാക്കി. അതേസമയം ഇന്ത്യന്‍ പ്രവാസി കുടുംബത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇന്ത്യന്‍ പ്രവാസിയുടെ സത്യസന്ധ്യതയ്ക്കും കഠിനാദ്ധ്വാനത്തിനുമുള്ള സമ്മാനമാണിതെന്ന് അല്‍ ഡര്‍മാക്കി പറഞ്ഞു. എമിറേറ്റില്‍ സയ്യദ് വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മക്കളെന്ന നിലയ്ക്ക് നമ്മള്‍ മനുഷ്യത്വപൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നമുക്കുചുറ്റുമുള്ളവരെ സഹായിക്കാന്‍ നാം സന്നദ്ധരാകേണ്ടതുണ്ട്, വിശേഷിച്ച് നമുക്കുവേണ്ടി കഷ്ടപ്പെടുന്നവരെയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here