ദുബായില്‍ വിദേശിക്കെതിരായ വിചാരണ തുടങ്ങി

ദുബായ് :ഓഫീസിലെ ശുചീകരണ തൊഴിലാളിയോട് മോശമായ രീതിയില്‍ പെരുമാറിയ പ്രവാസി യുവാവിന്റെ വിചാരണ തുടരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന ഒരു സിറിയന്‍ യുവാവിന്റെ വിചാരണയാണ് കോടതിയില്‍ അരങ്ങേറിയത്. വിചാരണയുടെ പ്രഥമ ഘട്ടത്തില്‍ പ്രതി കുറ്റം നിഷേധിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച് 27 ാം തീയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളിയായ ഒരു ഫിലിപ്പൈന്‍ യുവതിയോട് ഇയാള്‍ മോശമായി പെരുമാറിയെന്നാണ് കേസ്. ഓഫീസിലെ ഇടനാഴിയിലിരുന്ന് കൂളറില്‍ വെള്ളം നിറയ്ക്കുകയായിരുന്ന യുവതിയെ പിന്നില്‍ നിന്ന് വന്ന യുവാവ് മോശം രീതിയില്‍ സ്പര്‍ശിക്കുന്ന തരത്തില്‍ ശരീരത്തില്‍ അടിച്ചുവെന്നതാണ് കേസ്.

വളരെ ശക്തിയോടെയാണ് യുവാവ് തന്നെ അടിച്ചതെന്നും ഫിലിപ്പൈന്‍ യുവതി ആരോപിക്കുന്നു. തനിക്ക് ആളു മാറി പോയതാണെന്നും വളരെ കാലങ്ങള്‍ക്ക് ശേഷം ഒരു അടുത്ത സുഹൃത്തിനെ കണ്ടു മുട്ടിയത് പോലെ തോന്നിയത് കൊണ്ടാണ് താന്‍ യുവതിയെ മര്‍ദ്ദിച്ചതെന്നും എഞ്ചിനിയര്‍ തന്നോട് പറഞ്ഞിരുന്നതായി കേസിലെ ഏക ദൃക്‌സാക്ഷി കോടതിയില്‍ മൊഴി നല്‍കി. ജൂണ്‍ 28 ന് കോടതി കേസില്‍ വിധി പറയും

LEAVE A REPLY

Please enter your comment!
Please enter your name here