ചിത്രീകരണത്തിനിടെ പൃഥ്വിരാജ് വീണു

കൊച്ചി: ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീനില്‍ മികച്ച അഭിനയമാണ് പൃഥ്വിരാജും പാര്‍വതിയും കാഴ്ചവെച്ചത്. മികച്ച പ്രണയ സിനിമകളിലൊന്നായ ഇതിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ ഗാനം പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചതാണ്. എന്നാല്‍ ഈ ഗാനത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പാട്ട് രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പൃഥ്വിരാജ് വീഴുന്ന വീഡിയോ ആണ് ഇത്. മഴയുടെ പശ്ചാത്തലം ആണ് പാട്ട് രംഗത്ത്. പാര്‍വതിയുടെ പിന്നാലെ ഓടി വരുമ്പോഴാണ് പൃഥ്വി വീണത്. ട്വിറ്ററിലൂടെയാണ് ഇപ്പോള്‍ ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

https://twitter.com/ethno_offl/status/968768636994322434

LEAVE A REPLY

Please enter your comment!
Please enter your name here