അമ്മയുടെ കയ്യില്‍ നിന്നും വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ജയ്പൂര്‍ :എസ്‌കലേറ്റര്‍ വഴി മാളിലെ മൂന്നാമത്തെ നിലയിലേക്ക് കയറാന്‍ ശ്രമിക്കവേ അമ്മയുടെ കയ്യില്‍ നിന്നും വഴുതി വീണ് പത്തു മാസം പ്രായമുള്ള പിഞ്ചു കുട്ടിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ശ്രീരംഗനഗറിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

മാതാപിതാക്കള്‍ക്കൊപ്പം മാളിലെത്തിയപ്പോഴായിരുന്നു പിഞ്ചു കുഞ്ഞിനെ മരണം കവര്‍ന്നെടുത്തത്. ഭര്‍ത്താവ് എസ്‌കലേറ്ററില്‍ നിന്നും ഒരു കുടുംബ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് ദൃശ്യങ്ങളില്‍ കാണപ്പെടുന്നത്. ഇതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ ഇത് വ്യക്തമല്ല.


മാളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ എസ്‌കലേറ്ററില്‍ വെച്ച് കുട്ടി അമ്മയുടെ കയ്യില്‍ നിന്നും വഴുതി വീഴുന്നത് വ്യക്തമാണ്. പിതാവ് ഒരു കയ്യില്‍ മൊബൈല്‍ ഫോണും മറു കൈ കൊണ്ട് ഭാര്യയേയും മുറുക്കെ പിടിച്ചാണ് എസ്‌കലേറ്ററില്‍ കയറാന്‍ ശ്രമിക്കുന്നത്. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here