ഗുരുതര പരിക്കുകളെ തുടര്‍ന്ന് മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ ക്രച്ചസില്ലാതെ നടക്കുവാന്‍ പോലും പറ്റാത്ത സ്ഥിതിയില്‍

കൊളംബോ :കാല്‍മുട്ടിനേറ്റ ഗുരുതര പരിക്കുകളെ തുടര്‍ന്ന് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ ക്രച്ചസില്ലാതെ നടക്കുവാന്‍ പറ്റാത്ത സ്ഥിതിയില്‍. ജയസൂര്യ ക്രച്ചസിന്റെ സഹായത്തോട് കൂടി നടക്കുവാന്‍ ശ്രമിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജയസൂര്യ ഈ പരിക്കിനെ തുടര്‍ന്ന് വിഷമത്തിലാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട് .

https://twitter.com/MussaTariq/status/948881182405677057

48 വയസ്സുകാരനായ മുന്‍ താരം അടുത്ത് തന്നെ ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ വിദഗ്ധ ചികിത്സകള്‍ക്കായി പോകും. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തെ വിശ്രമത്തിന് ശേഷം മാത്രമേ ഭാവിയില്‍ ക്രച്ചസിന്റെ സഹായമില്ലാതെ അദ്ദേഹത്തിന് നടക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളു.1996 ല്‍ ശ്രീലങ്കയ്ക്ക് പ്രഥമ ലോകകപ്പ് നേടുന്നതില്‍ നിര്‍ണ്ണായക പങ്കുവെച്ച ജയസൂര്യ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരിലൊരാളായാണ് വിശേഷിക്കപ്പെടുന്നത്. അക്രമണോത്സക ബാറ്റിംഗ് കൈമുതലാക്കിയ താരം 445 ഏകദിനങ്ങളില്‍ നിന്നായി 13,364 റണ്‍സ് നേടിയിട്ടുണ്ട്. ഇതിനിടയില്‍ 28 സെഞ്ച്വറികളും ഏകദിനത്തില്‍ അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു. 110 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരം 14 സെഞ്ച്വറിയടക്കം 6,973 റണ്‍സ് നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here