ലൈവില്‍ അവതാരകയുടെ തലയില്‍ പക്ഷി

കാലിഫോര്‍ണിയ: ന്യൂസ് റൂമിലെ തമാശയുടെ രസകരമായ മറ്റൊരു വീഡിയോ കൂടി വൈറലാകുന്നു. ലൈവ് ഷോ അവതരിപ്പിക്കുന്നതിനിടെ സ്റ്റുഡിയോയിലേക്ക് ഒരു പക്ഷിയുടെ കടന്നുവരവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഫെബ്രുവരി 23ാം തീയതിയായിരുന്നു സംഭവം നടന്നത്. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയിലുള്ള ഒരു മൃഗശാലയിലുള്ളതാണ് വെളുത്ത ഞാറ പക്ഷി. പത്ത് വയസുള്ള ഈ പക്ഷിയുടെ പേര് സോഫി എന്നാണ്.

സൂ ഡേ യോട് അനുബന്ധിച്ചു കെഎഫ്എംബി ടിവിയില്‍ രാവിലെ ഒരു പ്രത്യേക പരിപാടിയുണ്ടായിരുന്നു. പരിപാടിയുടെ അവതാരകരായി എത്തിയത് നിഷേല മെദീനയും, എറിക് കാന്‍ഹെര്‍ട്ടുമായിരുന്നു.

ഇവര്‍ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കവേ പെട്ടെന്ന് മെദീനയുടെ തലയിലേക്കു പക്ഷി പറന്നെത്തുകയായിരുന്നു. എങ്കിലും മെദീന വളരെ ശാന്തയായി ചിരിച്ചു കൊണ്ടിരുന്നു.

അല്‍പനേരം കഴിഞ്ഞപ്പോള്‍ പക്ഷി കാഹ്‌നെര്‍ട്ടിന്റെ തലയിലും വന്നിരുന്നു. ഇതിലും മികച്ച ആമുഖം സ്വപ്നങ്ങളില്‍ മാത്രമെന്നായിരുന്നു പക്ഷിയുടെ വരവിനെക്കുറിച്ചുള്ള കാന്‍ഹെര്‍ട്ടിന്റെ പ്രതികരണം. എന്നാല്‍ സൂ ഡേയ്ക്ക് ഷോ കൊഴുപ്പിക്കാന്‍ ചാനലുകാര്‍ ഒരുക്കിയ വിദ്യയാണ് പക്ഷിയെ പറത്തല്‍ എന്ന വാദമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here