കുവൈത്തില്‍ ബസ്സ് അപകടം

അര്‍ത്തല്‍ :കുവൈത്തില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15 ലധികം മരണം. നാല് പേര്‍ക്ക് പരിക്കേറ്റു. നാല് പേര്‍ ഇപ്പോഴും ബസ്സുകള്‍ക്കുള്ളില്‍  കുടുങ്ങിക്കിടക്കുകയാണെന്നും കുവൈത്ത് ഫയര്‍ സര്‍വ്വീസ് ഡയറക്ടേറ്റ് അറിയിച്ചു.

ഇവരെ വാഹനത്തില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച രാവിലെ ബര്‍ഗന്‍ ഓയില്‍ ഫീല്‍ഡിനടുത്തുള്ള ഹൈവേയില്‍ വെച്ചാണ് അപകടം ഉണ്ടായത്.

കുവൈത്ത് ഓയില്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ തൊഴില്‍ സ്ഥലത്തേക്ക് കൊണ്ട് വരുന്ന ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം തന്നെ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്.

കൂടുതലും ഏഷ്യന്‍ സ്വദേശികളായ തൊഴിലാളികളാണ് ബസ്സില്‍ ഉണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here