ബംഗളൂരു : പുതിയ ഫെയ്സ് റെക്കഗനിഷന് ടൂളുമായി ഫെയ്സ്ബുക്ക്. നിങ്ങളുടെ ചിത്രം നിങ്ങളറിയാതെ മറ്റാരെങ്കിലും പോസ്റ്റ് ചെയ്താല്‍ അക്കാര്യം അറിയിക്കുന്ന സംവിധാനമാണിത്. സെറ്റിങ്സില്‍ ഇതിനായി ഫെയ്സ് റെക്കഗനിഷന് എന്ന ഒപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് ചെയ്യാം.
അങ്ങനെ ചെയ്താല്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും നിങ്ങളെ ടാഗ് ചെയ്യുന്ന ചിത്രങ്ങളും ഫെയ്സ്ബുക്ക് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റാരെങ്കിലും നിങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ എഫ്ബി അത് കണ്ടുപിടിക്കുന്നത്.
സ്വകാര്യത സംരക്ഷിക്കുകയും ചിത്രങ്ങളുടെ ദുരുപയോഗം തടയുകയുമാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം. നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നതും റിവഞ്ച് പോണോഗ്രഫിയും ഈ ഫീച്ചറിന് തടയാനാകും.
ആവശ്യമില്ലെങ്കില്‍ നോ ഒപ്ഷനും കൊടുക്കാം. ഇത്തരമൊരു സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഒരു ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചത്. നിലവില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ സുഹൃത്തുക്കളുടെ മുഖം തിരിച്ചറിഞ്ഞ് അവര്‍ക്ക് ടാഗ് ചെയ്യാനുള്ള സംവിധാനമുണ്ട്.
ഇതേ സാങ്കേതിക വിദ്യയുടെ തുടര്‍ച്ചയായാണ് പുതിയ ഒപ്ഷന്‍. പക്ഷേ ഇത്തരമൊരു ഒപ്ഷന്‍ പങ്കുവെയ്ക്കുമ്പോള്‍ ചില ആശങ്കകളും ഉയരുന്നുണ്ട്. നിങ്ങള്‍ എടുക്കുന്ന ചിത്രത്തില്‍ അപരിചിതര്‍ ഉള്‍പ്പെട്ടാല്‍ ഫെയ്സ്ബുക്ക് അയാളെ കണ്ടെത്തി വിവരമറിയിക്കും.
ഇത് അപരിചിതരില്‍ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകള്‍ വരാന്‍ കാരണമായേക്കും. കൂടാതെ തെറ്റായ ടാഗുകള്‍ വഴി നോട്ടിഫിക്കേഷന്‍ തെറ്റായി വരാനും സാധ്യതയുണ്ട്.
കൂടുതല്‍ ചിത്രങ്ങള്‍ …