വീല്‍ചെയര്‍ പോരാളിയെ വെടിവച്ചുകൊന്നു

ഗാസ : പലസ്തീന്‍ വീല്‍ചെയര്‍ പോരാളി ഫാദി അബു സലാഹ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ പ്രതിഷേധ മാര്‍ച്ചിന് നേരെ തിങ്കളാഴ്ചയുണ്ടായ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പിലാണ് 29 കാരനായ സലാഹ് മരണപ്പെട്ടത്.

ജെറുസലേമില്‍ അമേരിക്ക എംബസി ആരംഭിക്കുന്നതിനെതിരായ മാര്‍ച്ചിന് നേരെയായായിരുന്നു ഇസ്രയേല്‍ ആക്രമണം. 2008 ല്‍ വ്യോമാക്രമണത്തില്‍ സലാഹിന്റെ ഇരുകാലുകളും നഷ്ടമായിരുന്നു. ഇതാദ്യമായല്ല ശാരീരിക വെല്ലുവിളികള്‍ നേരിടുന്നൊരാളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തുന്നത്.

ഇക്കഴിഞ്ഞ ജനുവരിയില്‍ 29 കാരനായ ഇബ്രാഹിം അബു തുറയയെയും കൊലപ്പെടുത്തിയിരുന്നു. പത്തുവര്‍ഷം മുന്‍പ് ഇസ്രയേല്‍ ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ടയാളായിരുന്നു തുറയ.

എന്നാല്‍ ഇയാളെ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് അന്ന് ഇസ്രയേല്‍ സേന വിശദീകരിച്ചത്. തിങ്കളാഴ്ചത്തെ ആക്രമണത്തില്‍ 52 പലസ്തീന്‍ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്‌.

1700 ലെറേ പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ടെല്‍ അവീവില്‍ നിന്ന് ജെറുസലേമിലേക്ക് യുഎസ് എംബസി മാറ്റുന്നതിനെതിരെയായിരുന്നു പ്രക്ഷോഭം.

LEAVE A REPLY

Please enter your comment!
Please enter your name here