1.4 കോടി രൂപയുടെ വ്യാജനുമായി യുവാവ് പിടിയില്‍

കൊയമ്പത്തൂര്‍ :1.04 കോടി രൂപയുടെ കള്ളനോട്ടുമായി 31 വയസ്സുകാരന്‍ പിടിയില്‍. കൊയമ്പത്തൂര്‍ സ്വദേശിയായ ആനന്ദാണ് പിടിയിലായത്. സിറോക്‌സ് പ്രിന്ററുകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ നോട്ടുകളെ ഫോട്ടോകോപ്പി എടുത്താണ് ഇയാള്‍ കള്ളനോട്ട് അടിച്ചിരുന്നത്.

നേരത്തേയും വാഹന മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അനന്ദ്. ഇത്തരത്തില്‍ ഒരു കേസിന്റെ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോഴാണ് ഇയാളുടെ കീശയില്‍ 2000 ത്തിന്റെ നാല് നോട്ടുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ പൊലീസ് സംഘം നോട്ടുകള്‍ പരിശോധിച്ചപ്പോള്‍ ഇവ വ്യാജമാണെന്ന് മനസ്സിലായി.

തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ യുവാവ് സത്യം തുറന്നു പറഞ്ഞു. കഴിഞ്ഞ ഒന്നരമാസമായി കൊയമ്പത്തൂരിലെ വേലാണ്ടിപാളയത്തിലുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്താണ് ഇയാള്‍ നോട്ടുകള്‍ അടിച്ച് കൊണ്ടിരുന്നത്. ഒരു സ്വകാര്യ ചിട്ടികമ്പനിയിലെ കലക്ഷന്‍ ഏജന്റായ സുന്ദറും ഇയാളുടെ കൂടെ ഈ കൃത്യത്തില്‍ പങ്കെടുത്തിരുന്നു. കലക്ഷന്‍ ഏജന്റായത് കൊണ്ട് തന്നെ സുന്ദറിന് നോട്ടുകള്‍ കൈമാറ്റം ചെയ്യാനും വിതരണം ചെയ്യാനും എളുപ്പമായിരുന്നു. 2000 രൂപയുടെ വ്യാജ നോട്ടുകളാണ് ഇവര്‍ നിര്‍മ്മിച്ചിരുന്നത്. ലോഡ്ജ് മുറിയില്‍ നടത്തിയ റെയ്ഡില്‍ 1.04 കോടി രൂപയുടെ വ്യാജ നോട്ടുകളും ഒരു സിറോക്‌സ് പ്രിന്ററും കംപ്യൂട്ടറും കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here