റിപബ്ലിക് പരേഡിനെത്തിയ വ്യാജ വനിതാ എസ്‌ഐ കുടുങ്ങി ;യുവതിക്ക് പറയാനുണ്ടായിരുന്നത് ഒരു സങ്കട കഥ

ഇറ്റാവ :റിപബ്ലിക് പരേഡിനിടെ വേഷം മാറിയെത്തിയ വ്യാജ സബ് ഇന്‍സ്‌പെക്ടറെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് ഒരു വനിത, പൊലീസ് വേഷം അണിഞ്ഞ് റിപബ്ലിക് പരേഡിന് എത്തിയത്. ബാച്ച് നമ്പര്‍ കണ്ട് സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി പിടിക്കപ്പെടുന്നത്.അൗരിയ സ്വദേശിനിയായ സന്തോഷി രാജ്പുതാണ് വ്യാജ പൊലിസ് വേഷം അണിഞ്ഞ് പരേഡിനെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്. എസ് ഐ ആകാനുള്ള പരീക്ഷ പാസായി നില്‍ക്കുകയാണെന്നും ഇനിയും ഒരു തരത്തിലുള്ള നിയമന ഉത്തരവുകളും ലഭിച്ചില്ല. ഇതില്‍ മനം നൊന്താണ് താന്‍ ഇത്തരത്തില്‍ ചെയ്തതെന്നും സന്തോഷി പൊലീസിനോട് പറഞ്ഞു.അതി രാവിലെ തന്നെ യുവതി ഇറ്റാവയില്‍ പോകണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നതായി ഭര്‍ത്താവും മൊഴി നല്‍കി. എന്നാല്‍ പരേഡിനാണ് വരുന്നതെന്ന് അറിയില്ലായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. യുവതിയുടെ കൈയ്യില്‍ നിന്നും വ്യാജ പൊലീസ് ഐഡി കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്.യുവതിയുടെ മാനസിക നിലയില്‍ ചില പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. എന്നാല്‍ ഈ വേഷവും തിരിച്ചറിയല്‍ കാര്‍ഡും യുവതി എങ്ങനെ സംഘടിപ്പിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here