യുവതിയുടെ മാല പൊട്ടിച്ച് ഓടിയ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു; സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ്

കോഴിക്കോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതിയുടെ മാല പൊട്ടിച്ച് ഓടുന്ന ഒരാളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധിയാളുകളാണ് എത്രയും പെട്ടെന്ന് ഇയാളെ പിടികൂടുക എന്ന തലക്കെട്ടോട് കൂടി ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഷൂട്ടിങ്ങിനിടെ ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന പരസ്യ ചിത്രത്തിലെ ചില ദൃശ്യങ്ങളാണ് ഇത്. നടി മീരാ വാസുദേവും രാജീവ് രാജനുമാണ് വീഡിയോയിലുള്ളത്. കാശിനാഥന്‍ എന്ന ആളുടെ പ്രൊഫൈലില്‍ പ്രചരിച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഒടുവില്‍ രാജീവ് രാജന്‍ തന്നെ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തി. ‘ചേട്ടനെ എനിക്കറിയില്ല, പക്ഷെ ഒരുപാട് നന്ദിയുണ്ട്.. ഞാന്‍ മണിക്കൂറുകള്‍ കൊണ്ട് ഇത്രയും പ്രശസ്തനാവുമെന്ന് വിചാരിച്ചില്ല… എന്തായാലും നാളെ റിലീസ് ആവുന്ന ദിവാന്‍ജിമൂല ഗ്രാന്റ് പ്രീ എന്ന സിനിമയെയും ഇങ്ങന്നെ തന്നെ പ്രമോട്ട് ചെയ്ത് തരണേ..പ്ലീസ്’- ഇതായിരുന്നു രാജീവിന്റെ കമന്റ്.

Dili Kashinadhanさんの投稿 2018年1月3日(水)

ഇത് ഒരു ഷുട്ടിംഗ് ലൊക്കേഷൻ ആണ് വിഡിയോ കണ്ടപ്പോൾ ഞാനും സത്യേതിൽ അറിയാതെ ഞെട്ടിപ്പോയി .. ആരും തെറ്റുധരിക്കരുത് .

Dili Kashinadhanさんの投稿 2018年1月3日(水)

ഞാനും മീര വാസുദേവ് ചേച്ചിയും കോഴിക്കോട് ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ..

Rajiv Rajanさんの投稿 2018年1月4日(木)

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here