മൃതദേഹങ്ങള്‍ സൂക്ഷിച്ച് വെച്ച് ഒരു സ്ത്രീ

ജക്കാര്‍ത്ത: പ്രിയപ്പെട്ടവര്‍ മരിച്ചുപോകുന്നത് എല്ലാവരേയും സംബന്ധിച്ചിടത്തോളും വേദനയുള്ള കാര്യമാണ്. മരിച്ചവരെ സംസ്‌കരിച്ചേ മതിയാവൂ എന്നും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.

എന്നാല്‍ മരിച്ച പ്രിയപ്പെട്ടവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ മൃതദേഹങ്ങളുമായി ഒരു കുടുംബം കാത്തിരുന്നത് രണ്ട് വര്‍ഷമാണ്. രണ്ട് വര്‍ഷം മുമ്പ് മരിച്ച 50 കാരിയുടെയും കഴിഞ്ഞ ഡിസംബറില്‍ മരിച്ച 85 കാരന്റെയും മൃതദേഹം ബന്ധുക്കള്‍ സംസ്‌കരിക്കാതെ സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു.

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്ക് സമീപം പശ്ചിമ ജാവയിലാണ് സംഭവം. 77കാരിയായ ഹതിദ്ജയുടെ പരിശോധയ്ക്കായി മഡിക്കല്‍ ഓഫീസര്‍ വീട്ടിലെത്തി. എന്നാല്‍ അധികൃതരെ ഇവര്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല.

സംശയം തോന്നിയ അധികൃതര്‍ പൊലീസിന്റെ സഹായത്തോടെ വീടിനുള്ളില്‍ കയറി പരിശോധന നടത്തി. വീടിനുള്ളിലെ കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ദ്രവിച്ച് ദുര്‍ഗന്ധം വമിക്കുന്ന എല്ലും തോലുമായ മൃതദേഹങ്ങള്‍.

ഹതിദ്ജയുടെ 85കാരനായ ഭര്‍ത്താവിന്റെയും 50 കാരിയായ മകളുടെയും മൃതദേഹം. അസുഖ ബാധിതയായി മകള്‍ മരിച്ചിട്ട് രണ്ട് വര്‍ഷവും ഭര്‍ത്താവ് മരിച്ചിട്ട് ഒരു മസാവുമായിരുന്നു.

ഹതിദ്ജയും രണ്ട് മക്കളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. മൃതദേഹത്തിന് അടുത്തുനിന്ന് സുഗന്ധ ദ്രവ്യങ്ങളുടെ നിരവധി കുപ്പികള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പിറുപിറുക്കുന്നത് താന്‍ കേള്‍ക്കാറുണ്ടെന്നും മൃതദേഹം സൂക്ഷിച്ച് വച്ചാല്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും ഹതിദ്ജ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here