പ്രമുഖ നടി ഹിന ഖാനെ ജനക്കൂട്ടം കൂട്ടിലേക്ക് തള്ളി വിട്ടതിന് ശേഷം മുടി പിടിച്ചു വലിച്ചു ; തല്‍സമയ വോട്ടിംഗ് അലങ്കോലമായി

മുംബൈ :റിയാലിറ്റി ഷോയുടെ ഷൂട്ടിങ്ങിനിടെ പ്രമുഖ നടിക്കെതിരെ അരാധകരുടെ കൈയ്യേറ്റം. വ്യാഴാഴ്ച വൈകുന്നേരമാണ് ബിഗ് ബോസ് സീസണ്‍ 11 ലെ മത്സരാര്‍ത്ഥി  ഹിനാ ഖാനെതിരെ മുംബൈയിലെ വശി മാളില്‍ വെച്ച് കൈയ്യേറ്റമുണ്ടായത്.കൊട്ടിക്കലാശത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ഷോയില്‍ ഹിനാ ഖാനെ കൂടാതെ ശില്‍പ്പാ ഷിന്‍ഡെ, വികാസ് ഗുപ്ത, ലവ് ത്യാഗി തുടങ്ങി മൂന്ന് മത്സരാര്‍ത്ഥികള്‍ കൂടിയാണ്ഇനി  അവശേഷിക്കുന്നത്. ഇത്തവണത്തെ എലിമിനേഷന് വേണ്ടിയുള്ള വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നെ ആരാധകരുമായി നേരിട്ട് ചെന്ന് വോട്ട് ചോദിക്കുന്ന പുതുമയുള്ള രീതി കൊണ്ടു വരാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് മുംബൈയിലെ വശി മാളില്‍ തല്‍സമയ പരിപാടി സംഘടിപ്പിച്ചത്.എന്നാല്‍ ജനക്കൂട്ടത്തിന്റെ ബഹളം കാരണം സംഗതി കൈവിട്ടു പോയി. അവസാനം കാര്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പോലും നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. നാല് മത്സരാര്‍ത്ഥികളെയും മാളിലെ മധ്യത്തിലായി തയ്യാറാക്കി വെച്ചിട്ടുള്ള ഇരുമ്പ് കൂട്ടില്‍ കയറ്റിയതിന് ശേഷം എന്ത് കൊണ്ട് തങ്ങള്‍ക്ക് വോട്ട് ചെയ്യണം എന്നതിനെ കുറിച്ച് ആരാധകരോട് പറയുക എന്ന തരത്തിലായിരുന്നു പരിപാടി ആസൂത്രണം ചെയ്തത്. നാല് മത്സരാര്‍ത്ഥികളുടെയും ആരാധകര്‍ സന്നിഹിതരായത് കൊണ്ട് തന്നെ മാള്‍ തിങ്ങി നിറഞ്ഞിരുന്നു.അങ്ങിങ്ങായി താരങ്ങളെ അനുകൂലിച്ച്  ആരാധകര്‍ മുദ്രാവാക്യവും വിളിച്ചു. കൂട്ടിലേക്ക് കയറുവാനായി മത്സരാര്‍ത്ഥികള്‍ ഇവരുടെ ഇടയിലൂടെ കയറി വരുമ്പോള്‍ ഹിന ഖാനെ ആളുകള്‍ കൂട്ടിലേക്ക് ഇടിച്ച് തള്ളി വിട്ടു. ഇടിയുടെ ആഘാതത്തില്‍ ഹിന കൂട്ടിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇതിന് ശേഷം കൂട്ടിലെത്തിയ ഹിനയുടെ മുടി ചിലര്‍ പുറത്ത് നിന്നും വലിക്കാന്‍ തുടങ്ങി.

https://www.instagram.com/p/BdjiDxInAmo/

അലറി വിളിച്ച ഹിനയെ മറ്റൊരു മത്സരാര്‍ത്ഥിയായ വികാസ് ഗുപ്തയാണ് രക്ഷിച്ചത്. ശില്‍പ്പാ ഷിന്‍ഡെയുടെ ആരാധകരാണ് ഈ പ്രവൃത്തി ചെയ്തതെന്നാണ് ഹിനയെ പിന്തുണയ്ക്കുന്നവരുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here