ബിജെപിക്കാരി കര്‍ഷകനെ ചെരുപ്പൂരി അടിച്ചു

ചെന്നൈ :പ്രതിഷേധ സമരം നടത്താനൊരുങ്ങിയ കര്‍ഷകനെ ബിജെപി പ്രവര്‍ത്തക ചെരുപ്പ് കൊണ്ട് അടിച്ചു. തമിഴ്‌നാട്ടിലെ തൂത്തൂകുടിയിലുള്ള തിരുച്ചെന്ദൂര്‍ മുരുകന്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

പ്രമുഖ കര്‍ഷക നേതാവായ അയ്യാകണ്ണിനെയാണ് യുവതി ചെരുപ്പ് കൊണ്ട് മര്‍ദ്ദിച്ചത്. തനിക്കെതിരെ അശ്ലീല പദ പ്രയോഗം നടത്തിയതിനെ തുടര്‍ന്നാണ് കര്‍ഷകനെ മര്‍ദ്ദിച്ചതെന്ന് യുവതി പറഞ്ഞു. എന്നാല്‍ താന്‍ അത്തരത്തിലൊരു പദപ്രയോഗവും നടത്തിയിട്ടില്ലെന്ന് അയ്യാകണ്ണ് പ്രതികരിച്ചു.

ജനിതക വിളകളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് ക്ഷേത്ര മുറ്റത്ത് ലഘുലേഖ വിതരണം ചെയ്യുന്നതിനിടയില്‍ ബിജെപി പ്രവര്‍ത്തകരുമായി വാക്കു തര്‍ക്കമുണ്ടാവുകയും യുവതി തന്നെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് അയ്യാകണ്ണ് ആരോപിച്ചു.

ഡല്‍ഹി ജന്തര്‍ മന്ദറിലടക്കം നടക്കുന്ന കര്‍ഷക പ്രതിഷേധങ്ങളില്‍ മുന്‍ നിരയിലുള്ള നേതാവാണ് അയ്യാകണ്ണ്. രാജ്യം മുഴുവന്‍ ആരാധിക്കുന്ന കര്‍ഷക നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതിക്കെതിരെ ബിജെപി നേതൃത്വം നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.

അതേ സമയം അയ്യാകണ്ണ് അശ്ലീല പദ പ്രയോഗത്തിലൂടെ അമ്പലത്തിന്റെ വിശുദ്ധി കളങ്കപെടുത്തിയതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് തമിളിസൈ സുന്ദരരാജന്‍
പ്രതികരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here