മാതാപിതാക്കള്‍ മകളെ സുഹൃത്തിന് കാഴ്ച്ച വെച്ചു

തെന്മല :സാമ്പത്തിക ഇടപാടുകളിലെ ബാധ്യത തീര്‍ക്കുവാനായി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ചേര്‍ന്ന് സുഹൃത്തിനും ബന്ധുവിനും അയല്‍വാസിക്കും കാഴ്ച്ച വെച്ചു. കൊല്ലം ജില്ലയിലെ തെന്മലയില്‍ നിന്നാണ് പതിനാറുകാരി മാതാപിതാക്കളുടെ അറിവോടെ ക്രൂരമായ പീഡനത്തിരയായത്.

സംഭവത്തില്‍ അമ്മയും പീഡനത്തിലേര്‍പ്പെട്ട ഒരു ബന്ധുവും അറസ്റ്റിലായിട്ടുണ്ട്. 2016 മുതല്‍ അച്ഛന്റെ സുഹൃത്തും, ബന്ധുവും അയല്‍വാസിയും ചേര്‍ന്ന് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. കൊല്ലം പുളിയറയിലെ ഒരു ഫാം ഹൗസില്‍ വെച്ചാണ് പീഡനം അരങ്ങേറിയത്.

ഒരു സാമ്പത്തിക ഇടപാടില്‍ കടബാധ്യത വന്നതിനെ തുടര്‍ന്ന് അച്ഛന്‍ തന്നെ പെണ്‍കുട്ടിയേയും കുട്ടിയുടെ അമ്മയേയും സുഹൃത്തിനോടൊപ്പം അയക്കുകയായിരുന്നു. പെണ്‍കുട്ടി ഇത്തരത്തില്‍ പീഡനത്തില്‍ ഇരയാകുന്നുവെന്ന സംശയം കുട്ടിയുടെ അമ്മൂമ്മ ചൈല്‍ഡ് വെല്‍ഫെയര്‍ അംഗങ്ങളെയും പൊലീസിനെയും നേരത്തെ അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്ക നല്‍കി. എന്നാല്‍ കഴിഞ്ഞ സ്‌കൂള്‍ അവധി സമയത്ത് മാതാപിതാക്കള്‍ എത്തി കുട്ടിയെ അമ്മൂമ്മയുടെ വീട്ടില്‍ നിന്നും കൂട്ടി കൊണ്ട് പോരുകയായിരുന്നു. തന്റെ അറിവോട് കൂടെയാണ് മകള്‍ പീഡനത്തിന് വിധേയമായതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. കേസില്‍ ആകെ 5 പ്രതികളാണുള്ളത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛനും സുഹൃത്തും അയല്‍വാസിയും അടക്കം മൂന്ന് പ്രതികളെ കൂടി പൊലീസിന് പിടികൂടാനുണ്ട്. ഇവര്‍ തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികളെ പിടികൂടാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളിലാണ് പൊലീസ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here