കബനി നദിയില്‍ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു

വയനാട്: കബനി നദിയില്‍ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു. കബനിഗിരി ചക്കാലയ്ക്കല്‍ ബേബി (സ്‌കറിയ), മക്കളായ അജിത്ത്, ആനി എന്നിവരാണ് മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ സംഘം ഒഴുക്കില്‍പ്പെടുകയായിരുന്നു.

ബന്ധുക്കളായ മൂന്ന് പേരെ രക്ഷപ്പെടുത്തി. പുല്‍പ്പള്ളി മരക്കടവിന് സമീപമാണ് അപകടം നടന്നത്. കുളിക്കാനിറങ്ങിയ ഇവര്‍ ആഴമുള്ള കയത്തില്‍പ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here