ഭര്‍തൃപിതാവിനെ യുവതി ക്യാമറയില്‍ കുടുക്കി

ജംഷഡ്പൂര്‍ : ലൈംഗിക ചൂഷണം തുടര്‍ന്ന ഭര്‍തൃപിതാവിനെ യുവതി ക്യാമറയില്‍ കുടുക്കി. ബലാത്സംഗക്കുറ്റത്തിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജംഷഡ്പൂരിലാണ് സംഭവം.

അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെടുകയായിരുന്ന യുവതിയെ ഇയാള്‍ പിന്നിലൂടെ വന്ന് ബലമായി കയറിപ്പിടിക്കുന്നതും ചുംബിക്കുന്നതും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലുണ്ട്.

യുവതി എതിര്‍ത്തിട്ടും ഇയാള്‍ ലൈംഗികാതിക്രമം തുടരുന്നതും വീഡിയോയില്‍ കാണാം. പതിവായി ഇയാള്‍ ഇത്തരത്തില്‍ പെരുമാറുന്നതിനാല്‍ യുവതി ഭര്‍തൃപിതാവിനെ മൊബൈല്‍ ക്യാമറയില്‍ കുടുക്കുകയായിരുന്നു.

തുടര്‍ന്ന് ദൃശ്യങ്ങള്‍ സഹിതം ടെല്‍കോ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് ഇരുവരും മധ്യസ്ഥതയിലെത്തുകയും പരാതി പിന്‍വലിക്കാന്‍ ധാരണയുമായി.

എന്നാല്‍ മാര്‍ച്ച് 3 ന് യുവതി വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി നിയമ നടപടികള്‍ തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു. 2014 ല്‍ വിവാഹിതയായി ഭര്‍തൃവീട്ടില്‍ എത്തിയതുമുതല്‍ ഇയാളില്‍ നിന്ന് ലൈംഗിക പീഡനം അനുഭവിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

നിവൃത്തികേടുകൊണ്ടാണ് ഇത് ചിത്രീകരിക്കാന്‍ നിര്‍ബന്ധിതയായതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതേതുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here