13 കാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു

ഡല്‍ഹി: പതിമൂന്ന് വയസുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ഡല്‍ഹിയിലെ കാര്‍വാള്‍ നഗറിലാണ് സംഭവം. വീടിന് സമീപത്തുള്ള മൊബൈല്‍ ഷോപ്പുകാരനുമായി പ്രണയത്തിലായതിനാലാണ് പിതാവ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ കൊലപ്പെടുത്തിയത്.

പിതാവ് സുധേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച മകളെ കാണാനില്ലെന്ന് പറഞ്ഞ് സുധേഷ് പൊലീസിനെ സമീപിച്ചിരുന്നു. വൈകുന്നേരം കടയിലേക്ക് പോയ മകള്‍ പിന്നീട് തിരിച്ചു വന്നില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

പരിസരങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ഓവു ചാലില്‍ നിന്നും കണ്ടെത്തി.

ഇതോടെ അന്വേഷണം ആരംഭിച്ച പൊലീസിന് മകളുമായി സുധേഷ് കുമാര്‍ ബൈക്കില്‍ പോകുന്നതിന്റെ സിസിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

പൊലീസ് അന്വേഷണത്തില്‍ പിതാവ് തന്നെയാണ് മകളെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് സുധേഷിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

മകള്‍ അടുത്തുള്ള മൊബൈല്‍ ഷോപ്പ് ജീവനക്കാരുമായി പ്രണയത്തിലായിരുന്നുവെന്നും ആ ബന്ധം വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ മകളെ വീണ്ടും അയാളുടെ കൂടെ കണ്ടതില്‍ ഉള്ള ദേഷ്യത്തിലാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here