മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു

മൈസൂരു: ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നശേഷം മൃതദേഹം കത്തിച്ചു. മൈസൂരുവിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ഗോല്ലനബീഡു ഗ്രാമത്തിലാണ് സംഭവം.

മൈസൂരു കോളേജ് വിദ്യാര്‍ഥിനി സുഷമ( 20 )യാണ് കൊല്ലപ്പെട്ടത്. പിതാവ് കുമാറിനെ എച്ച്.ഡി. കോട്ട പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലെ ആലനഹള്ളി ഗ്രാമത്തിലെ യുവാവുമായി സുഷമ കഴിഞ്ഞ ഒരുവര്‍ഷമായി പ്രണയത്തിലായിരുന്നു.

എന്നാല്‍ ഈ ബന്ധത്തോട് സുഷമയുടെ മാതാപിതാക്കള്‍ എതിര്‍പ്പായിരുന്നു. എതിര്‍പ്പ് വകവെക്കാതെ സുഷമ ബന്ധം തുടര്‍ന്നു. യുവാവുമൊത്തല്ലാതെ മറ്റൊരു ജീവിതമുണ്ടാകില്ലെന്ന് പെണ്‍കുട്ടി നിലപാടെടുത്തതോടെ സുഷമയെ കോളേജില്‍ പോവാന്‍ അനുവദിച്ചില്ല.

ഇതോടെ ഫെബ്രുവരി 21ന് കുമാര്‍ സുഷമയെ തന്റെ കൃഷിയിടത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി വിഷം കുടിപ്പിച്ചു. തുടര്‍ന്ന് പാടത്ത് ചിതയൊരുക്കി കത്തിച്ചു. സുഷമയെ വീട്ടില്‍ കാണാത്തതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ അന്വേഷിച്ചപ്പോള്‍ പിതാവ് പരസ്പര വിരുദ്ധമായി സംസാരിച്ചു.

ഇതോടെ സംശയം തോന്നിയ അയല്‍ക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടു. കൊലപാതകമാണെന്ന് മനസ്സിലാക്കിയ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ഉന്നത പൊലീസ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here