10 വയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു

representative image

നോയിഡ: കശ്മീരിലെ കത്വയിലും ഗുജറാത്തിലെ സൂറത്തിലും ഹരിയാനയിലും കൊച്ചുകുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രൂരമായ പീഡനങ്ങളുടെ ഞെട്ടലില്‍ നിന്നും രാജ്യം ഇതുവരെ മുക്തി നേടിയിട്ടില്ല. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റൊരു പീഡനവാര്‍ത്ത പുറത്ത് വന്നിരിക്കുന്നു.

പത്തുവയസ്സുകാരിയെ സ്വന്തം പിതാവ് തന്നെ പീഡിപ്പിച്ചു. മഹോബ ജില്ലയിലെ സുഭാഷ് നഗറില്‍ ശനിയാഴ്ചയാണ് സംഭവം. കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച വീട്ടില്‍ ഒറ്റയ്ക്കായിരുന്ന മകളെ മദ്യലഹരിയില്‍ എത്തിയ പിതാവ് പീഡിപ്പിക്കുകയായിരുന്നുവെന്ന് മാതാവ് പറയുന്നു.

വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിവില്‍ പോയ പിതാവിനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. അടുത്ത ഗ്രാമത്തിലെ പാടത്ത് ജോലിക്ക് പോയ അമ്മ മറ്റ് രണ്ടു കുട്ടികളെ ഒപ്പം കൊണ്ടുപോയിരുന്നു.

രണ്ടാമത്തെ മകളായ പത്തു വയസ്സുകാരി മാത്രമാണ് പിതാവിനൊപ്പം വീട്ടിലുണ്ടായിരുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മകളെ ഇയാള്‍ പീഡിപ്പിച്ച വിവരം അറിയുന്നത്. പിറ്റേന്ന് തന്നെ മകളെയും കൂട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തിയ അമ്മ പരാതി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here