ഉത്തരക്കടലാസുകളില്‍ പ്രണയവും പ്രാരാബ്ധവും

ലഖ്‌നൗ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ പേപ്പറുകളില്‍ നിറയെ പ്രണയവും ജീവിത പ്രാരാബ്ധങ്ങളും. കഷ്ടപ്പാട് നിറഞ്ഞ കണ്ണീര് പൊടിയുന്ന കഥകളാണ് വിദ്യാര്‍ത്ഥികള്‍ പേപ്പറില്‍ എഴുതി വെച്ചിരിക്കുന്നത്. ചിലരാണെങ്കിലോ പേപ്പറില്‍ പണവും തുന്നിച്ചേര്‍ത്തിരിക്കുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം.

‘ഐ ലവ് മൈ പൂജ’ എന്ന് എഴുതിയാണ് കെമിസ്ട്രി പേപ്പറില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ഉത്തരം ആരംഭിക്കുന്നത്. ‘പ്രണയം ഒരു വിചിത്രമായ കാര്യമാണ്. അത് നിങ്ങളെ ജീവിക്കാനോ മരിക്കാനോ അനുവദിക്കില്ല. സാര്‍, ഈ പ്രണയം എന്നെ പരീക്ഷയ്ക്ക് പഠിക്കാനും അനുവദിച്ചില്ലെന്ന് വിദ്യാര്‍ത്ഥി പറയുന്നു.

ഹൃദയാകൃതിയില്‍ അമ്പ് തറയ്ക്കുന്ന ഒരു ചിത്രവും വരച്ചുവച്ചിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥികളും ചോദ്യത്തിനുളള ഉത്തരങ്ങളല്ല എഴുതിയിരിക്കുന്നത്. അധികവും പ്രാരാബ്ധവും കാരുണ്യവും പിടിച്ചുപറ്റാനുള്ള വിവരണങ്ങളുമാണ് എഴുതിവെച്ചിരിക്കുന്നതെന്ന് മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരിലൊരാളായ മുനേഷ് കുമാര്‍ പറഞ്ഞു.

തനിക്ക് മാതാവ് ഇല്ലെന്നും പരീക്ഷയില്‍ തോറ്റാല്‍ പിതാവ് തന്നെ കൊല്ലുമെന്നും ഒരു വിദ്യാര്‍ത്ഥി എഴുതി. തോറ്റാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് മറ്റൊരു വിദ്യാര്‍ത്ഥി. 248 കേന്ദ്രങ്ങളിലായാണ് യുപിയില്‍ പേപ്പറുകള്‍ നോക്കുന്നത്.

മാര്‍ച്ച് 17നാണ് പരീക്ഷ പേപ്പറുകള്‍ നോക്കിത്തുടങ്ങിയത്. ഇതുവരെ 60 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here