വിമാനത്തില്‍ അടിവസ്ത്രം ഉണക്കി യുവതി

മോസ്‌കോ : വിമാനയാത്രക്കിടെ യുവതി തന്റെ നനഞ്ഞ അടിവസ്ത്രം ഉണക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വിമാനം പറക്കുന്നതിനിടെ, എസി വിന്‍ഡോയിലൂടെ വരുന്ന കാറ്റില്‍ യുവതി തന്റെ അടിവസ്ത്രം ഉണക്കുകയായിരുന്നു.

ഈ സമയം പുറകിലുള്ള ഒരു യാത്രക്കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. തുര്‍ക്കിയില്‍ നിന്ന് മോസ്‌കോയിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു അത്യപൂര്‍വ്വ സംഭവം. മോസ്‌കോ സ്വദേശിയാണ് യുവതി. ഫെബ്രുവരി 14 നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രീകരിച്ച ആള്‍ ഇത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തംരഗമായി. വിമാനയാത്രക്കിടയിലെ സമയം ഇങ്ങനെയും ചെലവഴിക്കാമെന്നായിരുന്നു യുവതിയുടെ പക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here