‘ഇരുട്ട് അറയില്‍ മുരട്ട് കുത്തി’നെതിരെ വിമര്‍ശനം

ചെന്നൈ : ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അശ്ലീല രംഗങ്ങളുമായി ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്ന ചിത്രം. ഗൗതം കാര്‍ത്തിക് നായകനായെത്തിയ തമിഴ് ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്.

കുടുംബത്തിന് കാണാന്‍ കൊള്ളാത്ത സിനിമയെന്നാണ് കാണികളുടെ പ്രതികരണം. അഡള്‍ട്ട് കോമഡി വിഭാഗത്തിലുള്ള ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ്. അഡള്‍ട്ട് കോമഡി-സെക്‌സ്-ഹൊറര്‍ രസക്കൂട്ടാണ് ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.

ചിത്രം കാണാന്‍ പലരും മുഖം മറച്ചാണെത്തിയത്. എന്നാല്‍ ചിത്രത്തിന് യുവാക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചുവരുന്നതായാണ് അണിയറ പ്രവര്‍ത്തരുടെ വാദം.

സന്തോഷ് പി ജയകുമാറാണ് സംവിധാനം. കെ ഇ ജ്ഞാനവേല്‍ രാജയമാണ് നിര്‍മ്മാണം. വൈഭവി ഷണ്ഡില്യ, ചന്ദ്രിക രവി, യാഷിക ആനന്ദ് എന്നിവവര്‍ നായിക വേഷങ്ങളില്‍ എത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here