ക്യാമറയില്‍ കുടുങ്ങിയ പീഡന ശ്രമം

ജിദ്ദാ :വീട്ടുജോലിക്കാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സൗദി അറേബ്യന്‍ സ്വദേശിയെ യുവതി മൊബൈല്‍ ക്യാമറയില്‍ കുടുക്കി. അടുത്തിടെ സൗദി അറേബ്യയില്‍ വീട്ടു ജോലിക്കായി വന്ന ഫിലിപ്പൈന്‍ സ്വദേശിനിയെയാണ് അറബ് വംശജന്‍ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

യുവതിയെ ഇതിന് മുന്‍പും പല തവണ ഇയാള്‍ ഇത്തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ സംഭവം മൊബൈല്‍ ക്യാമറ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്ത് വെക്കാന്‍ യുവതി തീരുമാനിച്ചത്.രാത്രിയില്‍ യുവതിയുടെ അടുത്തേക്ക് വന്ന വീട്ടുടമസ്ഥന്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. പല പ്രാവശ്യം നിര്‍ബന്ധിച്ചിട്ടും യുവതി വഴങ്ങിയില്ല. ഇതിന് ശേഷം തന്റെ ജനനേന്ദ്രിയത്തേയും കയ്യില്‍ പിടിച്ചായിരുന്നു ഇയാളുടെ പ്രകടനം.

നിരാശനായി വീട്ടുടമസ്ഥന്‍ മടങ്ങിയ ഉടന്‍ തന്നെ യുവതി ഈ ദൃശ്യങ്ങള്‍ സൗദിയില്‍ തന്നെ ജോലി ചെയ്യുന്ന ഒരു ആണ്‍സുഹൃത്തിന് അയച്ചു കൊടുത്തു.

തുടര്‍ന്ന് ഇവര്‍ ഈ ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് കൈമാറി. നിരവധി വനിതകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലിടങ്ങളിലെ ചൂഷണത്തിന് വിധേയരാകാറുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here