ഭാവനയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി; വൈറലായി മെഹന്തിയിടല്‍ ചടങ്ങിന്റെ വീഡിയോയും

കൊച്ചി: നടി ഭാവനയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി. പ്രശസ്ത ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയാണ് വിവാഹ വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങിന് പുറമെ മലയാളത്തിലെ താരങ്ങള്‍ ആശംസകള്‍ നേരാന്‍ എത്തുന്നതും ഉള്‍പ്പെടുത്തിയാണ് വിവാഹ വീഡിയോ ഒരുക്കിയിരിക്കുന്നത്.തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചായിരുന്നു നിര്‍മ്മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നവീന്റെ കുടുംബാംഗങ്ങളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്ന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ സല്‍ക്കാരത്തിലാണ് സിനിമാ മേഖലയിലുളളവര്‍ എത്തിച്ചേര്‍ന്നത്.

അതേസമയം വിവാഹത്തിനു മുമ്പുള്ള മെഹന്തിയിടല്‍ ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരുന്നു.

കൂടുതല്‍ ചിത്രങ്ങളിലേക്ക്..>>

LEAVE A REPLY

Please enter your comment!
Please enter your name here