വീരേ ദി വെഡ്ഡിംഗിന് എ സര്‍ട്ടിഫിക്കറ്റ്

മുംബൈ : കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ ഒന്നിക്കുന്ന വീരേ ദി വെഡ്ഡിംഗിന് എ സര്‍ട്ടിഫിക്കറ്റ്. പെണ്‍സൗഹൃദത്തിന്റെ കഥപറയുന്നതാണ് ചിത്രം. സിനിമയുടെ ട്രെയിലറുകളും ഗാനങ്ങളും നേരത്തേ വൈറലായിരുന്നു.

ചൂടന്‍ രംഗങ്ങളുടെ ആധിക്യം ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചില സംഭാഷണങ്ങളും ഇതിന് പ്രേരകമായതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതേചൊല്ലി സെന്‍സര്‍ ബോര്‍ഡില്‍ അഭിപ്രായ ഭിന്നതയുണ്ടായെന്നാണ് വിവരം. സംഭാഷണങ്ങളില്‍ അപാകതയില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയപ്പോള്‍ സ്ത്രീകള്‍ നിത്യ ജീവിതത്തില്‍ ഇത്തരം സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കാറില്ലെന്നായിരുന്നു മറുഭാഗത്തിന്റെ ഭാഗം.

എന്നാല്‍ ഒരു സ്ത്രീക്കും ഓര്‍ത്ത് ലജ്ജിക്കാന്‍ തക്ക ചിത്രമല്ല തങ്ങള്‍ ഒരുക്കിയതെന്ന് നിര്‍മ്മാതാക്കളിലൊരാളായ റിയ കപൂര്‍ പ്രതികരിച്ചു. സോനം കപൂറിന്റെ സഹോദരിയാണ് റിയ.

ഇവരുടെ പിതാവായ അനില്‍കപൂറിന്റെ പ്രൊഡക്ഷന്‍ കമ്പനിക്കും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിത്തമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here