ശ്രീദേവിയെ കാണാന്‍ ബോളിവുഡ്‌ ഒഴുകി

മുംബൈ :അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മൃതദേഹം ഒരു നോക്ക് കാണുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ബോളിവുഡ് താരങ്ങള്‍ പൊതുദര്‍ശന വേദിയിലേക്ക് ഒഴുകിയെത്തുന്നു.

ചൊവാഴ്ച രാത്രി ദുബായില്‍ നിന്നും ഇന്ത്യയിലെത്തിച്ച മൃതദേഹം മുംബൈയിലെ ലോകന്ത് വാല സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ 9.30 തൊട്ടാണ് പൊതുദര്‍ശന ചടങ്ങുകള്‍ ആരംഭിച്ചത്.ഐശ്വര്യ റായി ബച്ചന്‍, സുസ്മിത സെന്‍, ജയ്പ്രദ, സോനം കപൂര്‍ മാധുരി ദീക്ഷിത്, ടബു ,അക്ഷയ് ഖന്ന, അര്‍ബ്ബാസ് ഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ മൃതദേഹത്തിന് അദരാഞ്ജലി അര്‍പ്പിക്കാനായി സ്‌പോര്‍ട്‌സ് ക്ലബ്ബിലെത്തി. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായെത്തി.

ബുധനാഴ്ച ഉച്ചയോടെ ശ്രീദേവിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുവാനായാണ് നടിയും കുടുംബവും ദുബായില്‍ പോയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here