മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി

പുതിയാപ്പ :കോഴിക്കോട് പുതിയാപ്പയില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ കടലില്‍ കുടുങ്ങി.  വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. പത്തു മത്സ്യത്തൊഴിലാളികളാണ് കടലില്‍ കുടുങ്ങി കിടക്കുന്നത്. ഇവര്‍ സഞ്ചരിച്ച ബോട്ട് യന്ത്രത്തകരാറിലായതാണ് കാരണം.

അഞ്ചു നോട്ടിക്കല്‍ മൈല്‍ അകലെയാണ് മല്‍സ്യത്തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നത്. കരയില്‍ നിന്നും നോക്കുമ്പോള്‍ ബോട്ടിന്റെ ഒരു ഭാഗം അവ്യക്തമായി കാണുവാന്‍ കഴിയുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ അവകാശപ്പെടുന്നത്.

ബോട്ട് പ്രവര്‍ത്തനരഹിതമായി കടലില്‍ കുടുങ്ങി കിടക്കുന്ന കാര്യം മറൈന്‍ എന്‍ഫോര്‍സ്‌മെന്റിനേയും കോസ്റ്റ് ഗാര്‍ഡിനേയും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ അധികൃതര്‍ ഇതു വരെയായി ഇടപെട്ടില്ലെന്ന ആക്ഷേപവും നാട്ടുകാര്‍ ഉന്നയിക്കുന്നു. പ്രതികൂല കാലവസ്ഥ കാരണം പ്രദേശവാസികളും സംഭവത്തില്‍ നിസ്സഹായരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here