ദുബായില്‍ വന്‍ മയക്കുമരുന്ന് വേട്ട

ഷാര്‍ജാ :അതിവിദഗ്ദമായി ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച മയക്കുമരുന്ന് ദുബായ് പൊലീസ് പിടികൂടി. ദുബായ് പൊലീസിലെ ആന്റി-നാര്‍ക്കോട്ടിക്‌സ് വിഭാഗമാണ് അത്യന്തം രഹസ്യമായ ഓപ്പറേഷനിലൂടെ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്.

ഡ്രിലിംഗ് മെഷിനുകളില്‍ ഉള്ളില്‍ നിറച്ചാണ് ഇവര്‍ മയക്കു മരുന്ന് ഗുളികകള്‍ കടത്തുവാന്‍ ശ്രമിച്ചത്. ദുബായിലേക്ക് കടത്തുവാന്‍ ശ്രമിക്കവെ ഹംമറിയാഹ് തുറമുഖത്ത് വെച്ചായിരുന്നു ആന്റി-നാര്‍ക്കോട്ടിക് സെല്‍ ഇവരെ പിടികൂടിയത്.

783,800 മയക്കുമരുന്ന് ഗുളികകളും 562 പ്ലാസ്റ്റിക് ബാഗുകളിലായി 115 കിലോ കാപ്‌ടോഗണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിശ്വസിനീയമായ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ്.സംഭവത്തില്‍ ഡ്രില്ലിംഗ് മെഷീന്‍ വ്യാപാരിയായ 45 വയസ്സുകാരനും 33 കാരനായ എഞ്ചിനിയറുമടക്കം 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹട്ടാ അതിര്‍ത്തിയില്‍ വെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയായിരുന്നു വ്യാപാരിയും എഞ്ചിനിയറും പിടിയിലായത്.

മറ്റൊരു അറബ് രാജ്യത്ത് ഒളിവില്‍ കഴിയവെയാണ് ബാക്കി രണ്ട് പേര്‍ പിടിയിലായത്. ഡ്രില്ലിംഗ് മെഷീന്‍ മുറിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടിയ അളവില്‍ മയക്കുമരുന്നുകള്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here