കള്ളന്മാര്‍ മറഞ്ഞിരുന്നത് മാന്‍ഹോളിനുള്ളില്‍

ന്യൂഡല്‍ഹി: പൊലീസിനെ വെട്ടിച്ച് അഞ്ച് കള്ളന്മാര്‍ താമസമാക്കിയത് മാന്‍ഹോളിനുള്ളില്‍. രാജ്യതലസ്ഥാനത്ത് മോഷണങ്ങള്‍ പതിവാക്കിയ കള്ളന്മാര്‍ക്കായി പൊലീസ് പരക്കം പായുമ്പോള്‍ ഇവരിവിടെ സുഖജീവിതം നയിക്കുകയായിരുന്നു. ഒടുവില്‍ എസിപി രോഹിത് രാജ്ഭിര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പട്ടേല്‍ നഗറിലെ മാന്‍ഹോള്‍ ‘വീട്’ കണ്ടെത്തുകയായിരുന്നു.

കിടക്കകളും പുതപ്പുമൊക്കെയായി സുഖജീവിതമാണ് മാന്‍ഹോളിനുള്ളില്‍ ഇവരുടേത്. വലിപ്പം കുറവാണ്, വൈദ്യുതിയില്ല, വായുസഞ്ചാരവുമില്ല..പക്ഷേ ഇതൊന്നും ഈ അഞ്ച് പേര്‍ക്കും ഒരു പ്രശ്‌നമേ ആയിരുന്നില്ല. കഴിഞ്ഞ ആറ് മാസമായി പ്രദേശത്തെ കോളനികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുകയായിരുന്നു സൂരജ്, അജയ്, അസ്‌ലം, ജയ്പ്രകാശ്, രാജേന്ദര്‍ എന്നിവര്‍.

k

മോഷ്ടിച്ചുകൊണ്ടുവരുന്ന ലാപ്‌ടോപ്പും ഫോണും വാച്ചും ഉള്‍പ്പെടെ എല്ലാ സാധനസാമഗ്രികളും ഇവര്‍ സൂക്ഷിക്കുന്നത് ഈ മാന്‍ഹോളിനുള്ളിലാണ്. ബസ് സ്റ്റാന്‍ഡുകളും കവലകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടക്കുമ്പോള്‍ അഞ്ചംഗസംഘം ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതി ഇവിടെ മറഞ്ഞിരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here