അനാശ്യാസ്യം ;അഞ്ച് പേര്‍ പിടിയില്‍

കോട്ടയം :വാടക വീട് കേന്ദ്രീകരിച്ച്അനാശ്യാസ്യ പ്രവര്‍ത്തനം നടത്തിയതിന് അഞ്ചു പേര്‍ അറസ്റ്റില്‍. കോട്ടയം രാമപുരം മാനത്തൂരിലെ ഒരു വാടക വീട് കേന്ദ്രീകരിച്ചാണ് ഇവര്‍ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി പോന്നത്.

പിടിയിലായവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇടപാടുകാരായി ഇവരെ സമീപിച്ച രണ്ട് പേരും ഒരു നടത്തിപ്പുകാരനുമാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍. ഈരാറ്റുപേട്ട സ്വദേശി ആസിഫ് ഹഷീമാണ് നടത്തിപ്പുകാരന്‍.

ഇടപാടുകാരില്‍ നിന്ന് 3000 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ബംഗളൂരു സ്വദേശികളായ രണ്ട് യുവതികളാണ് അറസ്റ്റിലായത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മിഥുന്‍, കാഞ്ഞിരപ്പള്ളി സ്വദേശി റിജോ എന്നിവരെയാണ് ഇടപാടുകാരായി പൊലീസ് പിടികൂടിയത്.

ഇത് കൂടാതെ ഇടപാടുകാര്‍ അറിയാതെ രഹസ്യമായി കിടപ്പറ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് ആസിഫ് വില്‍പ്പന നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. മുറിയില്‍ ഒളി ക്യാമറ സ്ഥാപിച്ചാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. ആസിഫ് ഇതിന് മുന്‍പും സമാന കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here