ലാന്‍ഡിംഗിനിടെ വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നു

ബംഗലൂരു :ലാന്‍ഡിംഗിനിടെ വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാത്രി ബംഗലൂരു വിമാനത്താവളത്തില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊയമ്പത്തൂരില്‍ നിന്നും ബാംഗലൂരുവിലേക്ക് വന്ന വിമാനത്തിനുള്ളില്‍ നിന്നാണ് അപ്രതീക്ഷിതമായി പുക ഉയര്‍ന്നത്.

സ്‌പൈസ് ജെറ്റിന്റെ Q 400 എന്ന വിമാനത്തിലാണ് ഈ ഭീതിജനകമായ സംഭവം അരങ്ങേറിയത്. എന്നാല്‍ പൈലറ്റ് ആവശ്യപ്പെടാത്തത് കൊണ്ട് തന്നെ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തേണ്ടി വന്നില്ല. നോര്‍മല്‍ ലാന്‍ഡിംഗ് ചെയ്തതിന് ശേഷം യാത്രക്കാരെ എല്ലാം തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. വിമാനത്തിന്റെ മുന്‍വശത്തെ ക്യാബിനിനുള്ളില്‍ നിന്നാണ് പുക ഉയര്‍ന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here