ഡെലിവെറി ബോയിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ന്യൂഡല്‍ഹി : ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത മൊബൈലുമായെത്തിയ ഡെലിവെറി ബോയിയെ 30 കാരി 20 തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ നിഹാല്‍ വിഹാറിലാണ്. നടുക്കുന്ന സംഭവം.

കേശവ് എന്ന 28 കാരനാണ് ആക്രമണത്തിന് ഇരയായത്. ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരനാണ് ഇയാള്‍. മൊബൈല്‍ എത്തിക്കാന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ആക്രമണം.

ഇയാളെ ആക്രമിക്കാന്‍ യുവതിക്ക് 32 കാരനായ സഹോദരന്റെ സഹായവും ലഭിച്ചതായി പൊലീസ് അറിയിച്ചു. നിഹാല്‍ വിഹാറിലെ അംബിക എന്‍ക്ലേവ് സ്വദേശിയാണ് കേശവ്.

ഇയാളുടെ പരാതിയില്‍ യുവതിയെയും സഹോദരനെയും പൊലീസ് അറസ്റ്റ്‌ചെയ്തു.വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കുമെന്ന് അറിയിച്ച ദിവസം അത് എത്തിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂരമായ ആക്രമണം. കുത്തേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് കേശവിനെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here