14 കാരനെ പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റില്‍

ഫ്‌ളോറിഡ : 14 കാരനെ ലൈംഗികമായി പീഡിപ്പിച്ച 26 കാരിയായ അദ്ധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. സയന്‍സ് അദ്ധ്യാപിക സ്റ്റെഫാനി പീറ്റേഴ്‌സണ്‍ ആണ് പിടിയിലായത്.

8 ാം ഗ്രേഡ് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അറസ്റ്റ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ബുധനാഴ്ചയാണ് സ്റ്റെഫാനി പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

കഴിഞ്ഞ നവംബറിലാണ് സ്റ്റെഫാനി 14 കാരനുമായി ബന്ധം സ്ഥാപിക്കുന്നത്. നഗ്നചിത്രങ്ങള്‍ അയച്ച് യുവതി കുട്ടിയെ വശത്താക്കുകയായിരുന്നു. തുടര്‍ന്ന് 14 കാരനെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

ഏറെ നാളായി ഇത് തുടര്‍ന്നുവരികയുമാണ്. കൂടാതെ കുട്ടിയെ കഞ്ചാവ് വലിപ്പിച്ചെന്നും നിരന്തരം ഇത് എത്തിച്ച് നല്‍കിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

രാത്രി 11 മണിയോടെ വീട്ടിലെത്തുന്ന സ്‌റ്റെഫാനി മകനുമായി കാറില്‍ പോകുമെന്നും ഏറെ നേരം ചെലവഴിച്ച ശേഷമാണ് അവനെ തിരികെ കൊണ്ടുവിടാറെന്നും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കുട്ടിയുടെ പഠനം മോശമായത് ഈ കൂട്ടുകെട്ടോടെയാണെന്നും മാതാപിതാക്കള്‍ പറയുന്നു. 2005 ല്‍ വിവാഹിതയായ സ്റ്റെഫാനിക്ക് ഈ ബന്ധത്തില്‍ കുട്ടികളില്ല.

LEAVE A REPLY

Please enter your comment!
Please enter your name here